ഒടുവില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി രക്ഷിച്ചു
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത പ്രകടനം കാഴ്ചവയ്ക്കുന്ന ലെസ്റ്റര്‍ സിറ്റിക്കെതിരേ കൊമ്പുകോര്‍ത്ത ലിവര്‍പൂളിനെ രക്ഷിച്ച് അവസാന നിമിഷത്തെ പെനാല്‍റ്റി ഗോള്‍. ലിവര്‍പൂളിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലെസ്റ്ററിനെ ആവേശപ്പോരില്‍ 2-1നാണ് ടീം പരാജയപ്പെടുത്തിയത്.
40ാം മിനുട്ടില്‍ സാദിയോ മാനെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചപ്പോള്‍ 80ാം മിനുട്ടില്‍ ജയിംസ് മാഡിസനിലൂടെ ലെസ്റ്റര്‍ ഒപ്പമെത്തി. തുടര്‍ന്നാണ് ഇഞ്ചുറി സമയത്തെ അവസാന മിനുട്ടിലെ പെനാല്‍റ്റി ലിവര്‍പൂളിന് ഭാഗ്യമായി ലഭിച്ചത്. ഷോട്ടെടുത്ത ജയിംസ് മില്‍നര്‍ പന്ത് വലയിലെത്തിച്ച്് ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.
ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എട്ട് കളികളില്‍ എട്ടും ജയിച്ച് 24 പോയിന്റോടെയാണ് ടീം മുന്നിലുള്ളത്. സിറ്റിക്ക് പിന്നിലായി മൂന്നാമതുള്ള ലെസ്റ്ററിന് 14 പോയിന്റുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."