സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡി.വൈ.എസ്.പി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സജീഷ് കുമാര്‍, ഷിബു എന്നീ പൊലിസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
അപകടത്തില്‍ പരുക്കേറ്റ് അരമണിക്കൂറോളം റോഡില്‍ കിടന്നതിനു ശേഷമാണ് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറായത്. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്‌ഐയെ വിളിച്ചറിയിച്ചതനുസരിച്ച് എസ്‌ഐ പാറാവുകാരനായ പൊലിസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്.
പിന്നീട് ഇവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് വിട്ട സനലിനെ ആംബുലന്‍സില്‍ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലിസ് സ്റ്റേഷനിലേക്കാണ്. ആംബുലന്‍സിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടിയാണ് സനലുമായി ആദ്യം പൊലിസ് സ്‌റ്റേഷനിലേക്ക് പോയതെന്നാണ് വിവരം. തുടര്‍ന്ന് ഇവിടെനിന്ന് രാത്രി പതിനൊന്നരയോടെ മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും സനല്‍ മരണപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."