പ്രചാരണത്തില്‍ ഇടപെടാന്‍ ഇറാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചെന്ന് മൈക്രോസോഫ്റ്റ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നുഴഞ്ഞുകയറാന്‍ ഇറാനുമായി ബന്ധമുള്ള ഹാക്കര്‍മാരുടെ സംഘം ശ്രമിച്ചെന്നും എന്നാല്‍ വിജയിച്ചില്ലെന്നും യു.എസിലെ പ്രമുഖ മള്‍ട്ടിനാഷനല്‍ സാങ്കേതിക സ്ഥാപനമായ മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍.
യു.എസ് സര്‍ക്കാരിലെ ഉദ്യോഗസ്ഥരെയും ആഗോളരാഷ്ട്രീയ കൈകാര്യംചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും വിദേശത്തു കഴിയുന്ന പ്രമുഖ ഇറാനികളുടെയും ഇമെയിലുകളെ ഇതിനായി ഉപയോഗപ്പെടുത്താനാണ് ശ്രമം നടന്നതെന്ന് കമ്പനി ബ്ലോഗിലൂടെ വെളിപ്പെടുത്തി.
ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയില്‍ 30 ദിവസം ഹാക്കര്‍മാര്‍ മൈക്രോസോഫ്റ്റിന്റെ ചില പ്രത്യേക ഉപഭോക്താക്കളുടെ ഐഡന്റിറ്റി തിരിച്ചറിയാന്‍ 2,700 തവണ ശ്രമിച്ചതായും ഇതില്‍ 241 അക്കൗണ്ടുകളെ ആക്രമിച്ചതായും കണ്ടെത്തി.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."