കര്‍ണാടകയില്‍ ഇക്കൊല്ലവും ടിപ്പു ജയന്തി ആഘോഷിക്കും; മുസ്‌ലിംകളെ പ്രീണിപ്പിക്കാനെന്ന് യെദ്യൂരപ്പ
ബംഗളൂരു: നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പിന്മാറണമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ.
ട്വിറ്ററിലൂടെയാണ് ടിപ്പു ജയന്തിക്കെതിരെ യെദ്യൂരപ്പ രംഗത്തെത്തിയത്. ''ഞങ്ങള്‍ ടിപ്പു ജയന്തി ആഘോഷത്തെ എതിര്‍ക്കുന്നു. ആരും ഈ ആഘോഷത്തെ പ്രശംസിക്കില്ല. രാജ്യതാല്‍പര്യം പരിഗണിച്ച്, സംസ്ഥാന സര്‍ക്കാര്‍ ഇത് നിര്‍ത്തിവയ്ക്കണം. മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്''- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
കഴിഞ്ഞവര്‍ഷങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുകയും ബി.ജെ.പി എതിര്‍ക്കുകയും ചെയ്തിരുന്നു.
ടിപ്പു ജയന്തി ആഘോഷിക്കുന്നത് ഈ സര്‍ക്കാരും തുടരുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ പ്രതിഷേധം മുന്നില്‍കണ്ട് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. 2015 ല്‍ മടിക്കേരിയില്‍ വി.എച്ച്.പി നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."