ബാറുകള്‍ അനുവദിച്ചതിന് പിന്നില്‍ അഴിമതി: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ 70 ബാറുകള്‍ അനുവദിച്ചതിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബാര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കി. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ബാര്‍ ഉടമകളുമായി ഉണ്ടാക്കിയ അവിശുദ്ധ കരാര്‍ അനുസരിച്ചാണിത്. തെരഞ്ഞെടുപ്പിന് ഫണ്ട് ശേഖരിക്കുന്നതിനാണ് കൂട്ടത്തോടെ ബാറുകള്‍ തുറന്നത്. ഇതിനുപിന്നിലെ അഴിമതി അന്വേഷിക്കണം.
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ പൂതനയെന്ന് വിളിച്ച മന്ത്രി ജി. സുധാകരന് സ്ത്രീത്വത്തെ അവഹേളിക്കുകയാണ് ചെയ്തത്. ഈ പ്രയോഗം പിന്‍വലിച്ച് സുധാകരന് മാപ്പുപറയണം. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.
ഷാനിമോള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് ശേഷമുള്ള എരമല്ലൂര്‍, എഴുപുന്ന റോഡ് നിര്‍മാണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഷാനിമോള്‍ ചെയ്തത്.
രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത നടപടി പിന്‍വലിക്കണം. പ്രധാനമന്ത്രിക്കെതിരേ കത്തയക്കാന്‍ പോലും സ്വാതന്ത്ര്യമില്ലെന്ന നിലയിലേക്ക് രാജ്യം മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."