HOME
DETAILS
MAL
ദേശീയ തുഴച്ചില്‍: കേരളത്തിന്റെ ആഷ്‌ലി മോള്‍ക്ക് സ്വര്‍ണം
backup
June 18 2017 | 22:06 PM
ആലപ്പുഴ: ദേശീയ ഓപണ്‍ കാനോയിങ് ആന്‍ഡ് കയാക്കിങ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന് സ്വര്‍ണം. കേരളത്തിന് വേണ്ടി ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ ആഷ്‌ലി മോളാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസം ഈ ഇനത്തില്‍ കേരളത്തിന് ഒരോ വെള്ളിയും വെങ്കലവും ലഭിച്ചിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ സി ഫോര്‍ 200, 500 മീറ്ററുകളില്‍ കൃപ മറിയം, ജിസ്‌മോള്‍, ടിനു ആന്റണി, മിന്നു ജോമോന്‍ എന്നിവരടങ്ങിയ സഖ്യമാണ് വെളളി നേടിയത്. ഈ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ടീം വെങ്കലം നേടി. ശ്രീകുട്ടന്‍, സഞ്ജു ആന്റണി, റോബിന്‍ തോമസ്, സച്ചിന്‍ ദേവ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം ഉറപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."