ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുകള്‍ മഹാരാഷ്ട്ര ഇനിയെന്നാണ് മറ്റുക, ചോദ്യവുമായി ശിവസേന
മുംബൈ: സ്ഥലങ്ങളുടെ പേരുമാറ്റല്‍ നടപടിയുമായി ഒരു ഭാഗത്ത് ബി.ജെ.പി മുന്നോട്ടുപോകുന്നതിനിടെ, മഹാരാഷ്ട്രയില്‍ ഈ ആവശ്യവുമായി ശിവസേനയും രംഗത്ത്. ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുകള്‍ ഇനിയെന്നാണ് മാറ്റുകയെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിനോട് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ചോദ്യം.
അലഹബാദിനെ പ്രയാഗ് രാജെന്നും ഫൈസാബാദ് ജില്ലയെ അയോധ്യയെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ ചോദ്യം. അഹമ്മദാബാദ് കര്ണാവതിയെന്നാക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു.
ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും മാറ്റണമെന്നാണ് ശിവസേനയുടെ ആവശ്യം.
ഇത് ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഭരിക്കുന്ന സമയത്ത് അവരത് നിരസിച്ചു. മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനാണ് അവരത് മാറ്റാന്‍ വിസമ്മതിച്ചെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."