അടക്കാത്തോട് സംസ്‌കാരിക നിലയം ശോചനീയാവസ്ഥയില്‍
കേളകം: നാടിന്റെ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വായനശീലം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നെടും തൂണായി പ്രവര്‍ത്തിച്ചിരുന്ന കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടില്‍ നിര്‍മിച്ച സംസ്‌കാരിക നിലയം തകര്‍ച്ച ഭീഷണിയില്‍.
നാടിന്റെ പുരോഗതിക്ക് ചുക്കാന്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെ 1993 ല്‍ അന്നത്തെ എം.പി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് നിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇരുപത്തി നാല് വര്‍ഷം പഴക്കമുള്ള സംസ്‌കാരിക നിലയം നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
തുടര്‍ന്ന് സ്ഥാപനം നോക്കി നടത്തുന്നതിന് നാഥനില്ലാതായി മാറുകയും ശോചനീയാവസ്ഥയിലേക്ക് കൂപ്പ് കുത്തുകയും ചെയ്തത്. ആദ്യഘട്ടത്തില്‍ വിവിധ പത്രങ്ങളും ടി.വിയുമടക്കം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വായനക്കാരും പത്രങ്ങളും നാമാവശേഷമായി മാറി. അറ്റകുറ്റപ്പണി നടത്താത്തത് മൂലം കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. കെട്ടിടത്തിനുള്ളില്‍ വെള്ളം കെട്ടി കിടന്ന് ഏത് സമയവും തകരുമെന്ന അവസ്ഥയിലായി. നിലയത്തിലെ ഫര്‍ണിച്ചറുകളെല്ലാം നശിക്കുകയും മൂലക്ക് കൂട്ടിയിട്ടിരിക്കുകയും ചെയ്തിരിക്കുകയാണ്.
സാംസ്‌കാരിക നിലയം വേണ്ട വിധം സംരക്ഷിക്കാത്തതിനാല്‍ ചുറ്റും കാട്പിടിച്ച് കിടക്കുകയും രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണ് ഇവിടം.
അടക്കാത്തോട് ബസ് സ്റ്റാന്റിനടുത്ത് റോഡിന് സമീപത്തായി നിര്‍മിച്ച കെട്ടിടമാണ് ഇപ്പോള്‍ തകര്‍ച്ചയിലേക്ക് എത്തി നല്‍ക്കുന്നത്. ഗ്രാമങ്ങളെ സംസ്‌കാരികമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച ഈ നിലയം സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകാണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."