എണ്ണവില നിയന്ത്രണം: ഉല്‍പ്പാദക രാജ്യങ്ങളുടെ നിര്‍ണായക യോഗം അടുത്ത മാസം ആറിന് വിയന്നയില്‍
റിയാദ്: അന്ത്രാഷ്ട്ര വിപണിയിലെ എണ്ണവില പിടിച്ചു നിര്‍ത്താന്‍ നേരത്തെ മുതല്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായുള്ള എണ്ണയുല്‍പാദന നിയന്ത്രണം തുടരാണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ നിര്‍ണായക യോഗം അടുത്ത മാസം ചേരും. എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്ക്, ഇതില്‍ പെടാത്ത പ്രമുഖ എണ്ണയുല്‍പാദക രാജ്യങ്ങള്‍ എന്നിവയുടെ സംയുക്ത യോഗമാണ് ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ വിയന്നയില്‍ ചേരുന്നത്. എണ്ണയുല്‍പ്പാദക നിയന്ത്രണത്തില്‍ ഇനിയും തുടരണോയെന്ന കാര്യത്തില്‍ വിവിധ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ യോഗം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
2017 ജനുവരിയിലാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും അവസാനമായി തീരുമാനമെടുത്തത്. അന്നത്തെ തീരുമാനപ്രകാരം 2018 അവസാനം വരെയാണ് ഉല്‍പാദന നിയന്ത്രണം. 140 ല്‍ നിന്നും ബാരലിന് മുപ്പത് ഡോളറിലേക്ക് എത്തുമെന്ന നിലയിലായപ്പോഴാണ് കടുത്ത തീരുമാനവുമായി സംഘം തീരുമാനമെടുത്തത്. മൂന്ന് വര്‍ഷം കൊണ്ട് ബാരലിന് 58 ഡോളര്‍ വരെ വില കൂട്ടുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, തീരുമാനം കൃത്യമായി പാലിക്കുന്നതിനാല്‍ എണ്ണയുല്‍പാദനം 145 ശതമാനം കുറക്കാനായതുമൂലം എണ്ണവിപണി പിന്നീട് കരകയറുന്നതാണ് കണ്ടത്.
ഇതേ നില തുടരാണോയെന്ന കാര്യത്തില്‍ ഡിസംബറില്‍ ചേരുന്ന യോഗം തീരുമാനമെടുക്കുമെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ ഉയര്‍ന്നു വന്ന ഇറാന്‍ ഉപരോധം മൂലം വിപണിയില്‍ എണ്ണ വേണമെന്നതിനാല്‍ ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാടുകള്‍ എടുത്തേക്കുമെന്നും കരുതുന്നുണ്ട്. നിലവില്‍ എണ്ണവില ബാരലിന് 70 ഡോളര്‍ എത്തി നില്‍ക്കുന്നതിനാല്‍ ഉല്‍പ്പാദന നിയന്ത്രണം നീട്ടിക്കൊണ്ട് പോവേണ്ടതില്ലെന്നാണ് ചില രാജ്യങ്ങളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."