HOME
DETAILS
MAL
കൊല്ലത്ത് നാലു വയസുകാരി മരിച്ചു; അമ്മയുടെ മർദനമേറ്റെന്ന് സംശയം
backup
October 06 2019 | 06:10 AM
കൊല്ലം: നാലു വയസുകാരി അമ്മയുടെ മര്‍ദനമേറ്റ് മരിച്ചു. പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകള്‍ ദിയ ആണ് മരിച്ചത്. സംഭവത്തില്‍ അമ്മയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭക്ഷണം കഴിക്കാത്തതിനാല്‍ കുട്ടിയുടെ കാലിന് അടിച്ചിരുന്നുവെന്ന് അമ്മ മൊഴി നല്കി.
തിരുവനന്തപുരം കഴക്കൂട്ടം ആശുപത്രിയിലാണ് കുട്ടി മരിച്ചത്. കുട്ടിയെ ആദ്യം എത്തിച്ചത് പാരിപ്പള്ളി ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടത്തേക്ക് മാറ്റുകയായിരുന്നു.
മര്‍ദനമാണ് മരണകാരണമെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം റിപ്പോര്‍ട്ട് അനുസരിച്ചാണ് കൂടുതല്‍ നടപടിയുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."