മഴയില്‍ ചോര്‍ന്നൊലിച്ച് കൂവേരി വില്ലേജ് ഓഫിസ്
ആലക്കോട്: കൂവേരി വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു പരാതി. മുപ്പതു വര്‍ഷം മുന്‍പ് നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടം മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ മേല്‍ക്കൂരകളില്‍ പലയിടത്തും വിള്ളലുകള്‍ രൂപപെട്ടിരിക്കുന്നതിനാല്‍ അപകട സാധ്യത ഏറെയാണ്. മഴ വെള്ളം മുഴുവന്‍ മുറിക്കുള്ളിലേക്ക് എത്തുന്നതിനാല്‍ പല രേഖകളും സംരക്ഷിക്കാന്‍ ജീവനക്കാര്‍ അനുഭവിക്കുന്ന വിഷമം ചെറുതൊന്നുമല്ല. 26 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂ അധികൃതര്‍ തയാറാകുന്നില്ല.
നിത്യവും വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇവിടെ മഴ നനയാതെ നില്‍ക്കാന്‍ പോലും ഒരിടമില്ല. പരിസര പ്രദേശം മുഴുവന്‍ കാട് പിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്. കെട്ടിടം തകര്‍ന്ന് വീണാല്‍ വന്‍ ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രധാന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന റെക്കോഡ് റൂം എലികളുടെയും ചിതലിന്റെയും വാസ സ്ഥലമാണ്. കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്തുന്ന ബീമുകളില്‍ വിള്ളലുകള്‍ രൂപപെട്ടതിനാല്‍ ജീവനക്കാരും ആശങ്കയിലാണ് . പടപ്പേങ്ങാട്, ചപ്പാരപ്പടവ്,കൂവേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമായും ഈ ഓഫിസിനെ ആശ്രയിക്കുന്നത്. സമീപ പ്രദേശങ്ങളിലെ പല ഓഫിസുകളും സ്മാര്‍ട്ട് ഒാഫിസുകളായി ഉയര്‍ത്തിയിട്ടും മലയോരത്തെ ഈ പ്രധാന സര്‍ക്കാര്‍ സ്ഥാപനത്തിനോട് അധികൃതര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."