വാര്‍ധക്യത്തിന്റെ അവശതയിലും കുഞ്ഞിയമ്മ പാടിയാടി
പേരാമ്പ്ര: എഴുപതിന്റെ അവശതയെ തോല്‍പിച്ച് പട്ടോന കുഞ്ഞിയമ്മ പാടിത്തിമിര്‍ത്തപ്പോള്‍ കേട്ടുനിന്നവര്‍ക്കതു പുതിയ അനുഭവമായി. ചേനോളി സൗഹൃദവേദി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച മുഹമ്മദ് റഫി ഗാനസന്ധ്യയിലാണു സംഗീതാസ്വാദകര്‍ക്കും നാട്ടുകാര്‍ക്കും വേറിട്ട അനുഭവമായി കുഞ്ഞിയമ്മഗാനങ്ങളും നാടന്‍പാട്ടുകളും അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സ്വരമാധുരി പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണു കുഞ്ഞിയമ്മ.
ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും പ്രസിദ്ധങ്ങളായ കീര്‍ത്തനങ്ങളും ഗാനങ്ങളും ഈ അമ്മ മനസില്‍നിന്ന് ഒഴുകിയെത്തി. പ്രായത്തെയും കാലത്തെയും സംഗീതാലാപനംകൊണ്ടു തോല്‍പിച്ച കുഞ്ഞിയമ്മയുടെ പാട്ടിനൊപ്പം ചേന്നോളിയിലും പരിസരത്തുമുള്ള ഗായകരും അണിനിരന്നു. ചടങ്ങില്‍ സൗഹൃദവേദി പ്രസിഡന്റ് കെ. ശ്രീധരന്‍ അധ്യക്ഷനായി. കെ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍.കെ പ്രേമന്‍, എന്‍. ഇബ്രാഹീം, ശശി ഗായത്രി സംസാരിച്ചു. നട്ടെല്ലിനു ക്ഷതമേറ്റ ശ്രീജിത്തിന്റെ ചികിത്സയ്ക്കായി സമാഹരിച്ച ഫണ്ട് ട്രഷറര്‍ സി.എം സലീം, സഹായ കമ്മിറ്റി കണ്‍വീനര്‍ നീലോത്ത് രാജീവനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."