രണ്ടു ഫലസ്തീനികളെ അറസ്റ്റ് ചെയ്തു: അഖ്‌സ പള്ളി സൈനിക നിയന്ത്രണത്തില്‍
ജറൂസലം: മസ്ജിദുല്‍ അഖ്‌സ പള്ളി വളപ്പില്‍ നിന്ന് രണ്ടു ഫലസ്തീന്‍ പൗരന്മാരെ ഇസ്‌റാഈല്‍ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പൊലിസുകാര്‍ക്കെതിരേ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് പൊലിസ് വക്താവ് മിക്കി റോസെന്‍ ഫെല്‍ഡ് പറഞ്ഞു. മുസ്‌ലിംകളുടെ മൂന്നാമത്തെ ഹറമായ അഖ്‌സ പള്ളിയില്‍ റമദാനിലെ അവസാന പത്തില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ക്ക് പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. 40 വയസിനു താഴെയുള്ളവര്‍ക്കാണ് പ്രവേശനം വിലക്കിയത്.
പള്ളിവളപ്പില്‍ കനത്ത സായുധ പൊലിസ് സന്നാഹമുണ്ടെന്ന് ജോര്‍ദാന്‍ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് വഖ്ഫിന്റെ പള്ളി മാനേജര്‍ പറഞ്ഞു. 69 ഇസ്‌റാഈല്‍ സായുധ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ചുവെന്ന് വഖ്ഫ് വക്താവ് ഫിറാസ് ദിബ്‌സും വ്യക്തമാക്കി. 23ാം രാവായ കഴിഞ്ഞ ദിവസം അഖ്‌സ പള്ളിക്ക് പുറത്ത് പുലരുംവരെ വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു. വെള്ളിയാഴ്ച വനിതാ പൊലിസുകാരി കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ്ബാങ്കില്‍ മൂന്നു ഫലസ്തീനികള്‍ നടത്തിയ കത്തിയാക്രമണത്തിലായിരുന്നു ഇത്. മൂന്നു പേരെയും പൊലിസ് വെടിവച്ചു കൊന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ജറൂസലം പഴയ നഗരത്തില്‍ ഫലസ്തീനികള്‍ റോഡ് ഉപരോധിച്ചു. കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ കേന്ദ്രങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."