ഇസ്താംബൂളിലും പാരിസിലും ഖത്തര്‍ അനുകൂല പ്രകടനം
ദോഹ: ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തുര്‍ക്കി നഗരായ ഇസ്താംബൂളിലും ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രകടനം. ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. ഖത്തര്‍ കോണ്‍സുലേറ്റിനു മുന്നില്‍ തടിച്ചുകൂടിയാണ് മുദ്രാവാക്യം വിളികളോടെ പ്രകടനം നടന്നത്.
ഉപരോധത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി പബ്ലിക് സ്പെഷല്‍ ഓപറേഷന് അസോസിയേഷന് നേതാവ് ഫാതിഹ് കായ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ തുര്‍ക്കിയെ പിന്തുണക്കുന്ന ഖത്തറിന്റെ നിലപാടുകളെ അഭിനന്ദിച്ച അദ്ദേഹം ഇത് പ്രത്യുപകാരത്തോടെയുള്ള പിന്തുണയാണെന്നും പറഞ്ഞു.
പാരിസില്‍ നടന്ന പ്രകടനത്തില്‍ കര, സമുദ്ര, ആകാശ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 13,000ലധികം ഗള്‍ഫ് പൗരന്മാര് ഉപരോധത്തില്‍ നേരിട്ട് ഇരകളായെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്മാന് ഡോ. അലി അല്‍മര്‍റി യു.എന്‍ ഏജന്‍സികള്‍ക്കു മുന്നില്‍ തെളിവുകള്‍ സഹിതം ബോധിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പാരിസില്‍ പ്രകടനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."