ധര്‍മ്മരാജ് കാളൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മലയാള മനോരമ റിട്ട. ചീഫ് സബ് എഡിറ്ററുമായ ധര്‍മ്മരാജ് കാളൂരിന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു.
പ്രസ്ക്ലബ് സെക്രട്ടറി എന്‍. രാജേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പത്രപ്രവര്‍ത്തന രംഗത്ത് ധാര്‍മ്മികതയുടെ പ്രതീകമായിരുന്നു ധര്‍മ്മരാജ് കാളൂരെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജീവിതത്തിലും തൊഴിലിലും സ്വന്തം പേരിനെ അന്വര്‍ഥമാക്കിയ മാതൃകായോഗ്യനായിരുന്നു ധര്‍മ്മരാജ് കാളൂര്‍ എന്ന് മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കര്‍ പറഞ്ഞു.
എം. ബാലഗോപാലന്, സി.എം.കെ പണിക്കര്‍, പി. ദാമോദരന്‍, ഹരിദാസന് പാലയില്‍, പി.ജെ ജോഷ്വ, കെ.എഫ് ജോര്‍ജ്, മുഹമ്മദ് കോയ നടക്കാവ്, പി. വിപുല്‍നാഥ്, കെ. മധുസൂധനന് കര്‍ത്ത, ടി.കെ ബാലനാരായണന്‍, എം.കെ രമേശ്കുമാര്‍, ജോ. സെക്രട്ടറി കെ.സി റിയാസ്, വൈസ് പ്രസിഡന്റ് റഫീഖ് റമദാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."