ജാഗ്രതയോടെ കാഞ്ഞങ്ങാട് നഗരസഭ: വിദ്യാലയ പരിസരത്തുനിന്ന് ലഹരി മിഠായികള്‍ പിടികൂടി
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയ പരിസരങ്ങളില്‍ ലഹരി മിഠായികള്‍ വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ വി.വി രമേശന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പരിസരത്തെ ഒരു കടയില്‍ ചെയര്‍മാന്റെ നിര്‍ദേശപ്രകാരം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പുളിപ്പും കളറും ചേര്‍ത്ത മിഠായികള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടു.
എന്നാല്‍ മിഠായികള്‍ കൈമാറാന്‍ കടയുടമസ്ഥന്‍ തയാറായില്ല. പിന്നീട് ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. സീമ, വി. ബീനാ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കട റെയ്ഡ് നടത്തി വന്‍തോതില്‍ മിഠായികള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതു ലഹരി മിഠായികളാണെന്ന് മനസിലാക്കിയതോടെ എക്‌സൈസ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. നഗരസഭ പരിധിക്കകത്തെ വിദ്യാലയ പരിസരങ്ങളില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ ചെയര്‍മാന്‍ വി.വി രമേശന്‍ ആരോഗ്യ വിഭാഗത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."