ദസറ: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉല്‍സവ കാലവും അതിന്റെ ഐതിഹ്യവും
ദസറ ആഘോഷത്തോടു കൂടി ഇന്ത്യയില്‍ ഒരു നീണ്ട ഉല്‍സവകാലം തുടങ്ങുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയില്‍ ദസറ ആരംഭിക്കുന്നത്. കൃത്യം 20 ദിവസങ്ങള്‍ക്കു ശേഷം ദീപാവലിയും ആഘോഷിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ദസറയെ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉല്‍സവകാലമായി കണക്കാക്കുന്നതും. എന്നാല്‍ നിരവധി ഐതിഹ്യങ്ങളാണ് ദസറയെ ചുറ്റിപ്പറ്റി പ്രചാരത്തിലുള്ളത്. അതുകൊണ്ട് തന്നെ വ്യത്യസ്ത വീക്ഷണകോണിലൂടെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ദസറയെ നോക്കിക്കാണുന്നതും ആഘോഷിക്കുന്നതും.
സംസ്‌കൃത പദമായ 'ദുഷേര'യില്‍ നിന്നാണ് ഈ പദത്തിന്റെ ഉല്‍ഭവം. 'ദശ' എന്നാല്‍ പത്ത് എന്നും 'ഹര'എന്നാല്‍ തോല്‍വി എന്നുമാണര്‍ത്ഥം. അഥവാ പത്ത് തലയുള്ള രാവണനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷമാണിതെന്നാണ് ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം. ജ്യോതിഷത്തിലും ശാസ്ത്രത്തിലും വലിയ അവഗാഹമുള്ള ജ്ഞ്യാനിയായിരുന്ന രാവണന്‍ അരരാക്ഷസനും ഒന്നര ബ്രാഹ്മണനുമാണെന്നാണ് വിശ്വാസം. അതായത് കൈകാസി എന്ന ഒരു രാക്ഷസിയായിരുന്നു രാവണന്റെ മാതാവ്. പിതാവ് പുളസ്ത്യ വംശത്തില്‍പ്പെട്ട ഒരു മുനിയുമായിരുന്നു.
പാണ്ടവരുടെ പതിമൂന്ന് വര്‍ഷക്കാലത്തെ നീണ്ട പ്രവാസത്തിനു ശേഷമുള്ള തിരിച്ചു വരവിനെയാണ് ചിലര്‍ ദസറ ആഘോശമാക്കി കണക്കാക്കുന്നത്. ചാമുണ്ടി ദേവിയെ ആരാധിക്കുന്ന മൈസുരുവിലാണ് ഇന്ത്യയില്‍ ഏറ്റവും വലിയ രീതിയില്‍ ദസറയെ കൊണ്ടാടുന്നത്. അതി പ്രസിദ്ധമായ ഈ ആഘോഷത്തില്‍ ചാമുണ്ടി ദേവിയുടെ വിഗ്രഹവുമായി ദീപാലംകൃതമായ നഗരം മുഴുവന്‍ പ്രദിക്ഷണം വയ്ക്കലാണ് ഏറ്റവും പ്രധാന ആചാരം.
എന്നാല്‍ കര്‍ഷകര്‍ക്കിത് റാബി(വസന്ത കാലം), ഖാരിഫ്(മണ്‍സൂണ്‍ വിളകള്‍) തുടങ്ങിയ ചില വിളകളുടെ കൊയ്ത്തുകാലവുമാണ്.
പതിനേഴാം നൂറ്റാണ്ടില്‍ മൈസുരു രാജകൊട്ടാരത്തിലാണ് ദസറ ആഘോഷം ആദ്യമായി നടന്നതെന്നാണ് വിശ്വാസം. അശോക ചക്രവര്‍ത്തിയുടെ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനദിവസത്തേയാണ് ദസറയായി കണക്കാക്കുന്നതെന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്. എന്തൊക്കെയായാലും ദസറ ഒരു ഇന്ത്യന്‍ ആഘോഷം മാത്രമല്ലെന്നതാണ് വസ്തുത. മലേഷ്യ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും ദസറയെ കൊണ്ടാടുന്നവരാണ്. മലേഷ്യയില്‍ അന്നേ ദിവസം ദേശീയ അവധി ദിനം കൂടിയാണ്.
ഇന്ത്യന്‍ സംസ്‌കാരത്തില്‍ അതിസമ്പന്നവും മഹത്തായ സ്ഥാനവുമാണ് ദസറക്ക് നല്‍കിപ്പോരുന്നത്. ഇത്തരം രസകരമായ സംഭവങ്ങളും ഐതിഹ്യങ്ങളും ഇന്ത്യയിലെ ഓരോ ആഘോഷങ്ങള്‍ക്കു പിന്നിലും നിലനില്‍ക്കുന്നുണ്ട്.
Dussehra 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."