അധികൃതരുടെ അനാസ്ഥ; കാടുകയറിയ റോഡുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
പള്ളിക്കല്‍: കാടുകയറിയ റോഡുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. അധികൃതരുടെ അനാസ്ഥ മൂലം വിവധ പ്രദേശങ്ങളില്‍ പൊതുമരാമത്ത് റോഡുകള്‍ ഉള്‍പ്പടെയുള്ള റോഡോരങ്ങളില്‍ നടപ്പാതയും മറികടന്ന് റോഡില്‍ ടാറിങ് ചെയ്ത ഭാഗം വരെ പുല്‍ക്കാടുകള്‍ നിറഞ്ഞ അവസ്ഥയാണ്.
ദേശീയപാത പൊലിസ് സ്റ്റേഷന്‍ വളവ്, ദേശീയപാതയില്‍ നിന്നുള്ള ചെട്ട്യാര്‍മാട്-ഒലിപ്രംകടവ് റോഡ്, കാടപ്പടി പെരുവള്ളൂര്‍ റോഡ്, പള്ളിക്കല്‍ ബസാര്‍ കൂനൂള്‍മാട് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ഭീഷണിയാകും വിധമാണ് റോഡോരങ്ങളില്‍ കാട് പിടിച്ചു കിടക്കുന്നത്. പുല്‍ക്കാടുകള്‍ ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്നത് കാരണം വളവുകളില്‍ വാഹനങ്ങളുടെ കാഴ്ച മറയുന്നതും അപകടത്തിന് ഇടയാക്കുന്നു. ബന്ധപ്പെട്ട പൊതുമരാമത്ത് വിഭാഗത്തിന്റെയും പഞ്ചായത്ത് അധികൃതരുടേയും തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നടപ്പാതകളില്‍ കാട് കയറിയത് കാരണം ഇരുട്ടാകുന്നതോടെ കാല്‍നട യാത്രക്കാര്‍ തെരുവ് നായ്ക്കളേയും ഇഴ ജന്തുക്കളേയും ഭയന്നാണ് യാത്ര ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."