HOME
DETAILS

കുട്ടികളുടെ ജീവിത നിലവാരത്തില്‍ ഖത്തര്‍ മുന്നില്‍

  
backup
June 19 2017 | 00:06 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0

ദോഹ: കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിതസാഹചര്യങ്ങള്‍ ലഭ്യമാക്കുന്ന അറബ് രാജ്യം ഖത്തര്‍. ആഗോളതലത്തില്‍ 34ാം സ്ഥാനവും ഖത്തര്‍ നേടി. സേവ് ദ ചില്‍ഡ്രന്‍ യു.എസ് എന്ന റിപ്പോര്‍ട്ടിലാണ് ഖത്തര്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടിയത്. 172 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. കുട്ടികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഖത്തര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, പോഷകാഹാര കുറവ്, സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍, ബാലവേല, കൗമാര വിവാഹം, കൗമാര ജനന നിരക്ക്, സംഘര്‍ഷങ്ങളും കുട്ടികളുടെ കൊലപാതകവും മൂലമുള്ള കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ എട്ട് വ്യത്യസ്ത ഘടകങ്ങള്‍ കൃത്യമായി വിലയിരുത്തുകയും താരതമ്യപഠനങ്ങള്‍ക്ക് വിധേയമാക്കിയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

അറബ് ലോകത്ത് കുവൈത്താണ് രണ്ടാമത്. ആഗോളതലത്തില്‍ 38ാം സ്ഥാനമാണ് കുവൈത്തിന്. ഒമാന്‍(43), ലബനാന്‍, ടുണീഷ്യ(45), സഊദി അറേബ്യ(47), ജോര്‍ദാന്‍(51), മൊറോക്കോ(83), ഈജിപ്ത്(88) എന്നിങ്ങനെയാണ് തുടര്‍ുന്നുള്ള രാജ്യങ്ങള്‍ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ഏറ്റവും മികച്ച ജീവിതസാഹചര്യം നല്‍കുന്ന രാജ്യങ്ങളുടെ മുന്‍പന്തിയില്‍ നോര്‍വെയും സ്ലൊവേനിയയുമാണ്. ഫിന്‍ലാന്‍ഡ് രണ്ടാമതാണ്. നെതര്‍ലന്‍ഡ്, സ്വീഡന്‍, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, ഐസ്‌ലന്‍ഡ്, ഇറ്റലി, ബെല്‍ജിയം, സൈപ്രസ്, ജര്‍മനി, ദക്ഷിണ കൊറിയ എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍.

സംഘര്‍ഷങ്ങള്‍ കുട്ടികളെ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിറിയക്കാണ്. ദക്ഷിണ സുഡാന്‍, സൊമാലിയ, ഇറാഖ്, യമന്‍, സുഡാന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. ആഗോള തലത്തില്‍ 2.8 കോടി കുട്ടികള്‍ നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ ഒരുകോടിയോളം കുട്ടികള്‍ അഭയാര്‍ഥികളും പത്ത് ലക്ഷത്തോളം കുട്ടികള്‍ അഭയസ്ഥാനം തേടുന്നവരും 1.7 കോടിയോളം കുട്ടികള്‍ സ്വദേശങ്ങളിലെ കലാപങ്ങളെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവരുമാണ്. കുട്ടികള്‍ക്ക് ഏറ്റവും മോശം ജീവിതസാഹചര്യമുള്ള രാജ്യം നൈജറാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  20 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  20 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  20 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  20 days ago