പ്രകൃതി വിരുദ്ധ ലൈംഗിക പീഡന കേസ്: പ്രതികളില്‍ ഏറെയും രാഷ്ട്രീയ സ്വാധീനമുള്ളവര്‍
മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മഞ്ചേരി പോലിസ് കേസെടുത്ത 12 പേരെയും സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് പൂക്കോട്ടൂര്‍, അറവങ്കര, പുല്ലാര, വള്ളുവമ്പ്രം, മോങ്ങം സ്വദേശികള്‍ക്കെതിരെ മഞ്ചേരി സി.ഐ എന്‍.ബി ഷൈജു കേസെടുത്തത്. ഇവരില്‍ പലരും ഭരണ മുന്നണിയിലെ പ്രാദേശിക നേതാക്കളാണെന്നും വിവരമുണ്ട്. പ്രതികളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ലഭ്യമാവാതിരിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായാണ് വിവരം.
2016 മുതല്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 18 വരെയാണ് വിദ്യാര്‍ഥികള്‍ പീഡനത്തിനിരയെന്നാണ് പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥി ഉള്‍പടെ നാലു കുട്ടികളെ സ്‌കൂളില്‍ പോകുന്ന സമയം പ്രതികള്‍ പണം നല്‍കി വശീകരിച്ചു പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയെന്നാണ് കേസ്. വിദ്യാര്‍ഥികളിലെ സ്വഭാവമാറ്റം ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും ക്ലാസിലെത്തുന്നില്ലെന്നും മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്നും കുട്ടികളുടെ കൈവശം ധാരാളം പണം കാണുന്നതായും അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. കുട്ടികളില്‍ സ്വഭാവമാറ്റവും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടതോടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ നിര്‍ദേശ പ്രകാരം നാലു പരാതികളിലായി ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത 32 പോക്‌സോ കേസുകളിലും ഈ 12 പേര്‍ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."