ഹജറുല്‍ അസ്വദിന് ആവരണം നിര്‍മിച്ചത് 50 കിലോ വെള്ളിയില്‍
മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ ഭിത്തിയില്‍ സ്ഥാപിച്ച ഹജറുല്‍ അസ്വദിന് (കറുത്ത കല്ല്) ആവരണം നിര്‍മിച്ചത് 50 കിലോഗ്രാം വെള്ളിയില്‍. വിശ്വാസികളുടെ തിക്കിലും തിരക്കിലും കേടുപാടുസംഭവിക്കാതെ സംരക്ഷിച്ച് നിര്‍ത്താനാണ് വെള്ളിയില്‍ ആവരണം നിര്‍മിച്ചത്. ഈ വെള്ളി ആവരണം ആധുനിക സഊദി ഭരണകാലത്ത് രണ്ടു തവണയാണ് മാറ്റിയത്.
ഹിജ്റ 1399ല്‍ ഖാലിദ് രാജാവിന്റെ കാലത്തും 1422ല്‍ ഫഹദ് രാജാവിന്റെ കാലത്തുമാണ് മാറ്റിയത്. രണ്ടു തവണയും 50 കിലോ വെള്ളി ഉപയോഗിച്ചാണ് നിര്‍മിച്ചത്.
പുതിയ വെള്ളി ആവരണം നിര്‍മിക്കുന്നതിന് ഭാഗ്യം ലഭിച്ചത് മക്കയിലെ ആഭരണ നിര്‍മാണ വിദഗ്ധന്‍ അഹ്മദ് ഇബ്റാഹിം ബദ്റിനാണ്. മൂന്നു മാസമെടുത്താണ് നിര്‍മിച്ചതെന്ന് അഹ്മദ് ബദ്റിന്റെ പുത്രന് ഫാരിസ് അഹ്മദ് ബദ്ര് പറഞ്ഞു. ആവരണ നിര്‍മാണത്തിന് പ്രത്യേക കല്ലച്ചുണ്ട്. ഇത് മക്കയിലെ ഫാക്ടറിയില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. എട്ട് ചെറുകല്ലുകള്‍ പതിച്ചുവച്ചതാണ് ഹജറുല്‍ അസ്വദ്. ഇത് പതിച്ചുവച്ചതിനുശേഷം വെള്ളി ലോഹത്തില്‍ ആവരണം തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."