അധ്യാപക-പി.ടി.എ വിവാദം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന്
താമരശ്ശേരി:കോരങ്ങാട് ഗവ.എല്‍.പി സ്കൂളിലെ പ്രധാനാധ്യാപിക-പി.ടി.എ വിവാദം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ബലിയാടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
അധ്യാപകരും പി.ടി.എ. ഭാരവാഹികളും തമ്മിലുള്ള നിസാര പ്രശ്നം പര്‍വ്വതീകരിച്ച് സ്കൂളുകളില്‍ സമരവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ നേതൃത്വം നല്കി കലാലയങ്ങള്‍ കലാപഭൂമിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.
സ്കൂളുകളില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും പഠനം മുടങ്ങാനും അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പുനല്‍കി. യോഗത്തില്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് റാഷിദ് പരപ്പന്‍പൊയില്‍ അധ്യക്ഷനായി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സുബൈര്‍ വെഴുപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഫസലുറഹ്മാന്, മുനീസ് ചുടലമുക്ക്, ഷമ്മാസ് , ഡാനിഷ് കോരങ്ങാട്, യാസിര്‍ കുന്നുമ്മല്‍, മുബഷിര്‍ പൂക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."