ശബരിമലയില്‍ ബി.ജെ.പിയും എല്‍.ഡി.എഫും രാഷ്ട്രീയം കലര്‍ത്തുന്നു: ഉമ്മന്‍ ചാണ്ടി
എടപ്പാള്‍: ശബരിമലയില്‍ വിശ്വാസ സംരക്ഷണം നടത്തേണ്ടത് ആചാര്യന്‍മാരാണെന്നും ബി.ജ.പിയും എല്‍ ഡി എഫും വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തവനൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധു നിയമന വിവാദത്തില്‍ മന്ത്രിയുടെ മറുപടി കുറ്റസമ്മദമാണെന്നും വിഷയത്തില്‍ സമരം വിജയം നേടും.വികസന കാര്യത്തില്‍ കാഴ്ചപ്പാടില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കഴിഞ്ഞ യു.ഡി.എഫ് അവസാന ഘട്ടത്തിലെത്തിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമെ ഈ സര്‍ക്കാറിനായുള്ളൂ വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇബ്രാഹിം മൂതൂര്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ, പി.ടി അജയ് മോഹന്‍, സി.പി ബാവാ ഹാജി, വി.വി പ്രകാശ്, പി. ഇഫ്ത്തിഖാറുദ്ധീന്‍, അഡ്വ. പദ്മകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."