മുഅല്ലിം സെന്റര്‍ ദിനാചരണം ഇന്ന്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന മുഅല്ലിം സെന്റര്‍ ആസ്ഥാനത്തിന്റെ പ്രചരണാര്‍ഥം ഇന്ന് മുഅല്ലിം സെന്റര്‍ ഡേ ആചരിക്കുന്നു.
ജില്ലയിലെ മുഴുവന്‍ ജുമുഅത്ത് പള്ളികളിലും ഇന്ന് ഖതീബുമാര്‍ പ്രചരണ പ്രഭാഷണം നടത്തുകയും മഹല്ല് മദ്‌റസാ കമ്മിറ്റിയുടേയും മദ്‌റസാ ഉസ്താദുമാര്‍, സംഘടനാ ഭാരവാഹികളുടേയും നേതൃത്വത്തില്‍ ഫണ്ട് സ്വരൂപണം നടത്തുകയും ചെയ്യും.
പള്ളികളില്‍നിന്ന് സമാഹരിച്ച ഫണ്ട് റെയ്ഞ്ച് സെക്രട്ടറിമാര്‍ നാളെ ഏറ്റുവാങ്ങി തിങ്കളാഴ്ച അരയിടത്തുപാലം മുഅല്ലിം സെന്റര്‍ ഓഫിസില്‍ ഏല്‍പ്പിക്കണമെന്നും ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ മദ്‌റസാ അധ്യാപകരും സമസ്തയുടെ കീഴ്ഘടകങ്ങളുടെ സാരഥികളും നേതൃത്വം നല്‍കണമെന്നും എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, സെക്രട്ടറി സലാം ഫൈസി മുക്കം, ട്രഷറര്‍ ടി.വി.സി അബ്ദുസ്സമദ് ഫൈസിയും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."