ജേക്കബ് തോമസ് ഐ.എം.ജി ഡയറക്ടര്‍
തിരുവനന്തപുരം: രണ്ടര മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം. പുതിയ തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അവധി അവസാനിച്ച സാഹചര്യത്തില്‍ ഏത് തസ്തികയില്‍ നിയമനം നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ വിദ്ഗ്ദ പരിശീലനം നല്കുന്ന സ്ഥാപനമാണ് ഐ.എം.ജി.
വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. തിരികെ വരുമ്പോഴും അദ്ദേഹം ആ പദവി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് തലപ്പത്ത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി വരുന്നത്.
വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. പിന്നീട് അദ്ദേഹം അവധി നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."