'പൂതന' പരാമര്‍ശം: റിപ്പോര്‍ട്ട് മന്ത്രി സുധാകരന് അനുകൂലം
ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ 'പൂതന' എന്ന് വിളിച്ചാക്ഷേപിച്ച മന്ത്രി ജി. സുധാകരന് അനുകൂലമായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. വ്യക്തിഹത്യ ആരോപണത്തില്‍ പരാതിക്കാരി ഷാനിമോള്‍ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരാതിക്കാരി ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലിസ് ആണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അടുത്ത ദിവസം തുടര്‍നടപടി തീരുമാനിക്കും. യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് സി.ഇ.ഒ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറില്‍നിന്ന് വിശദീകരണം തേടിയത്.
അരൂര്‍ വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്ട്രാര്‍, പൊലിസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവ നല്‍കിയ വിശദീകരണവും വിഡിയോ ക്ലിപ്പിങും പരിശോധിച്ച ജില്ലാ കലക്ടര്‍ അധ്യക്ഷയായ മാതൃകാ പെരുമാറ്റച്ചട്ട പരിപാലന സമതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ വിശദീകരണം നല്‍കിയത്. ഇതിനിടെ പൂതന പരാമര്‍ശത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മുഖപത്രത്തിന് എതിരേ മന്ത്രി ജി. സുധാകരന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. മന്ത്രി ജി. സുധാകരന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന ആരോപണവുമായി ഡി.സി.സി അധ്യക്ഷന്‍ എം. ലിജു രംഗത്തെത്തി. സ്വതന്ത്ര നിരീക്ഷകരെവച്ച് വിഷയം അന്വേഷിക്കണമെന്ന ആവശ്യമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."