പുതുവൈപ്പിനില്‍ നടന്നത് നരനായാട്ടെന്നു കാനം
കൊച്ചി: പുതുവൈപ്പിനില്‍ നടന്നത് നരനായാട്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
സമരത്തിനു പിന്നില്‍ തീവ്രവാദികള്‍ ആണെന്ന പൊലിസ് വാദം തെറ്റാണ്. പൊലിസിന്റെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണിത്.
ജനം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസ് ഉദ്യോഗസ്്ഥനെതിരേ നടപടി എടുക്കണം. തീവ്രവാദ ബന്ധം ആരോപിക്കുന്നതിനു പിന്നില്‍ യുഎപിഎ ചുമത്താനുള്ള ശ്രമമാണോ എന്നു സംശയിക്കേണ്ടതാണെന്നും കാനം പറഞ്ഞു.
സംഭവത്തില്‍ പൊലിസിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു. പൊലിസ് നടപടി തെറ്റാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സമരത്തെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ലെന്നും സര്‍ക്കാറിന്റെ മുഖഛായ തകര്‍ക്കാനുള്ള ശ്രമമാണ് കൊച്ചയില്‍ നടന്നതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."