ഗൂഡല്ലൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല
ഗൂഡല്ലൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം വൈകുന്നു. ട്രാഫിക് ശാസ്ത്രീയമായി പരിഷ്‌കരിക്കാനും ഗതാഗതം സുഗമമാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നഗരവാസികള്‍ക്കിടയില്‍ ശക്തമാണ് പ്രതിഷേധം.
കേരള, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിരുപങ്കിടുന്ന നീലഗിരി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഗൂഡല്ലൂര്‍. ദിവസവും രാപകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ഇതിനകം നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഗതാഗതം സുഗമമാകുന്നതിന് ഉതകിയില്ല. നഗരത്തിലെ അനധികൃത പാര്‍ക്കിങാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.വാഹനങ്ങള്‍ വഴിയോരത്ത് തോന്നിയതുപോലെ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നത് നിത്യസംഭവമാണ്. ബൈക്ക്, ജീപ്പ്, കാര്‍, ലോറി, ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ഏരിയ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും ഇത് ഗൗനിക്കുന്നില്ല.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ പാര്‍ക്കിങിനും ഓട്ടോറിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഗതാഗതക്കുരുക്കിനു ഒരളവോളം പരിഹാരമാകുമെന്നു അഭിപ്രായപ്പെടുന്നവര്‍ നഗരത്തില്‍ നിരവധിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."