വന്യമൃഗങ്ങളുടെ കാടിറക്കം തടയാന്‍; മാങ്കുളം മോഡല്‍ ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ ഫെന്‍സിങ്
കല്‍പ്പറ്റ: ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരമായി വനാതിര്‍ത്തികളില്‍ മാങ്കുളം മോഡല്‍ ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ ഫെന്‍സിങ് (ഉരുക്കുവേലി)സ്ഥാപിക്കാന്‍ ആലോചന.
റെയില്‍ പാള ഫെന്‍സിങിന്റെ ഗുണം ചെയ്യുന്നതും ഇതിനേക്കാള്‍ ചെലവു കുറഞ്ഞതും പ്രായോഗികവുമായ രീതിയാണിത്.
സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുള്ളത്. മാങ്കുളം ഫോറസ്റ്റ് ഡിവിഷനിലെ ആനക്കുളം റെയ്ഞ്ചിന് കീഴിലാണ് ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ ഫെന്‍സിങ് നിര്‍മിച്ചത്.റെയില്‍പാള ഫെന്‍സിങ് സ്ഥാപിക്കുന്നതിന്റെ പകുതി ചിലവ് മാത്രമെ ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ ഫെന്‍സിങിന് വരികയുള്ളു. ഇതാണ് ജില്ലയിലെ വനാതിര്‍ത്തികളില്‍ ഇത്തരം ഫെന്‍സിങ് സ്ഥാപിക്കുന്നതിനെ കുറിച്ച് വനം വകുപ്പില്‍ ആലോചന നടക്കുന്നത്.
ഇത് സംബന്ധിച്ച വിഷദമായ ശുപാര്‍ശ ജില്ലയിലെ വനം വന്യജീവി വിഭാഗം വനം വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചു.മാങ്കുളം പ്രദേശത്ത് വന്യമൃഗശല്യം വര്‍ധിച്ചതോടെ നാട്ടുകാര്‍ വനം വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും തുടര്‍ന്ന് ഉരുക്കുവേലി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയായിരുന്നു. പദ്ധതി വിജയകരമായതോടെയാണ് ജില്ലയിലും ഇത്തരം ഫെന്‍സിങ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. എച്ച് ആംഗിളിലുള്ള കട്ടികൂടിയ ഉരുക്കില്‍ തുള ഇട്ട് അതില്‍ 16 എം.എം അയേണ്‍ റോപ്പ് (തുക്ക് പാലത്തിന് ഉപയോഗിക്കുന്ന തരം ശക്തിയേറിയ ഉരുക്ക്) വലിക്കുന്നു. ആറ് അടി ഉയരത്തില്‍ കോണ്‍ക്രീറ്റിലാണ് കാല് ഉറപ്പിക്കുക. അതില്‍ ഓരോ അടി അകലത്തിലുള്ള തുളയിലൂടെ അഞ്ച് ഉരുക്ക് വടം വലിച്ച് മുറുക്കുന്നു. കമ്പി വടങ്ങള്‍ തമ്മില്‍ ഓരോ മീറ്ററില്‍ പരസ്പരം ബന്ധിക്കുന്നു. പോസ്റ്റുകള്‍ക്ക് ഇരുവശവും ഉരുക്ക് വടം ഉപയോഗിച്ച് ശക്തമായ സ്റ്റേയും. ഒരു കിലോമീറ്ററിന് 300 കാലുകള്‍ വേണം. മൂലയും കോണും വരു സ്ഥലത്ത് രണ്ടോ മൂന്നോ സ്റ്റേ കൂടുതല്‍ കൊടുത്താണ് ഉരുക്ക് വേലിയുടെ നിര്‍മാണം.
വഴങ്ങിക്കൊടുക്കുന്ന കമ്പിവടമായതിനാല്‍ ആനകള്‍ക്ക് തള്ളിമറിക്കാനോ, ഇതില്‍ കയറാനോ കഴിയില്ല. ആനയും, മാനുകളും ഫെന്‍സിങിന്റെ അടുത്ത് വന്ന് തിരികെ പോകുന്നത് പരീക്ഷസമയത്ത് നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മാങ്കുളം ഡി.എഫ്.ഒ നാഗരാജനാണ് ഉരുക്ക് വേലിയുടെ രൂപ കല്‍പ്പന. ഐ.ടി ടെക്‌നീഷ്യന്‍ ടി.കെ സുധീഷ്, വെറ്ററിനറി സര്‍ജന്‍ വി. സുനില്‍കുമാര്‍, ഏഷ്യന്‍ എലിഫെന്റ് പ്രൊജക്ട് ഓഫിസര്‍ ഡോ: ഈസ എന്നിവരുടെ സഹായത്തോടെയാണ് രൂപ കല്‍പ്പന ചെയ്തത്.
നിലവില്‍ റെയില്‍പാള ഫെന്‍സിങ് സ്ഥാപിക്കാനുള്ള വിഷദമായ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ഗ്രാഷ് ഗാര്‍ഡ് ഫെന്‍സിങിന് റെയില്‍ ഫെന്‍സിങ്ങിനേക്കാള്‍ പകുതി ചിലവ് വരികയുള്ളു എന്നതിനാലാണ് ഈ സാധ്യത കൂടി പരിഗണിക്കുന്നത്. ജില്ലയിലെ വനാതിര്‍ത്തികളില്‍ രൂക്ഷമായ വന്യമൃഗശല്യമാണ് അനുഭവിക്കുന്നത്.
വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സൗത്ത് വയനാട് വനം ഡിവിഷനില്‍ മാത്രം 189 കോടി രൂപയാണ് സംരക്ഷണ വേലിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതേ നിലയില്‍ മറ്റ് ഡിവിഷനുകളിലും ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."