സുപ്രിം കോടതി അംഗീകരിച്ച മദ്യനയം ആര്‍ക്കു വേണ്ടിയാണ് തിരുത്തിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം: ഉമ്മന്‍ ചാണ്ടി
കാഞ്ഞങ്ങാട്: സുപ്രിം കോടതി അംഗീകരിച്ച മദ്യനയം ആര്‍ക്കു വേണ്ടിയാണ് തിരുത്തിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ട് വന്ന മദ്യ നയം സുപ്രfം കോടതി പോലും അംഗീകരിച്ചതാണെന്നും ഇത് ആര്‍ക്കു വേണ്ടിയാണ് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിരുത്തിയതെന്നു വ്യക്തമാക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ ജൂലായ് ഒന്നിന് നടക്കുന്ന കലക്ട്രേറ്റ് ധര്‍ണാ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നടന്ന യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയം തിരുത്തിയത് വഴി സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന അവസ്ഥയുണ്ടാകും.സംസ്ഥാനത്ത് പനി പിടിച്ചു ആളുകള്‍ മരിച്ചുവീഴുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ സംവിധാനം സംസ്ഥാനത്ത് താളം തെറ്റിയിട്ടു മാസങ്ങളായി. നാല് തരം റേഷന്‍ കാര്‍ഡ് ഇറക്കി വിവിധ തരത്തിലാണ് കാര്‍ഡുടമകളില്‍ നിന്നും ഇതിനു വേണ്ടി പണം ഈടാക്കുന്നത്. നൂറു രൂപ വരെ റേഷന്‍ കാര്‍ഡുകള്‍ക്കു തുക ഈടാക്കുമ്പോള്‍ സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് വകുപ്പ് നോക്കി കുത്തിയായി മാറിയിരിക്കുന്നുവെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയേയും മറ്റും കാണാന്‍ സംസ്ഥാന മന്ത്രിമാര്‍ തയ്യാറേക്കേണ്ടതിനു പകരം ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഉള്‍പ്പെടെ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര മന്ത്രിയേയും പ്രധാനമന്ത്രിയേയും കണ്ടു പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി ഓര്‍മപ്പെടുത്തി. ചടങ്ങില്‍ ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ചടങ്ങില്‍ അധ്യക്ഷനായി. എം.എല്‍.എ മാരായ , അബ്ദുള്‍ റസാഖ് , എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, എ.വി. രാമകൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, വി.കമ്മാരന്‍, ഹക്കീം കുന്നില്‍, എം.സി. ജോസ്, പി.കെ ഫൈസല്‍, കെ.എം ഷംസുദ്ദീന്‍ അഡ്വ. എം ഗോവിന്ദന്‍ നായര്‍, സി. മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."