ഏകാധ്യാപക വിദ്യാലയം: 'ചിറ്റമ്മനയം' അവസാനിപ്പിക്കാതെ അധികൃതര്‍
സുല്‍ത്താന്‍ ബത്തേരി: ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നവര്‍ ഏകാധ്യാപക വിദ്യാലയങ്ങളോടുള്ള 'ചിറ്റമ്മനയം' തുടരുന്നു.
95 ശതമാനവും ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയിലെ വനയോര മേഖലകളിലും വനാന്തരഗ്രാമങ്ങളിലുമുള്ള ഏകാധ്യാപക വിദ്യാലയങ്ങളോട് കാലങ്ങളായുള്ള അധികൃതരുടെ അവഗണന തുടരുന്നത്.
രണ്ട് വര്‍ഷമായി ജില്ലയിലെ 34 ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളുകളില്‍ പഠിക്കുന്ന 500 ഓളം വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം പോലും നല്‍കിയിട്ടില്ലെന്നത് അവഗണനയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
എസ്.എസ്.എയും ട്രൈബല്‍ വകുപ്പുമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം ഉള്‍പ്പെടെ വിതരണം ചെയ്തിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷമായി ഇത് മുടങ്ങിയിട്ടും കാരണങ്ങള്‍ അന്വേഷിക്കാനോ, യൂനിഫോം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. ആവശ്യത്തിന് വസ്ത്രങ്ങള്‍ പോലും ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി ലഭിക്കുന്ന യൂനിഫോം ആശ്വാസമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഇത് ലഭിക്കാതായതോടെ കീറിയ യൂനിഫോമിട്ട് വിദ്യാലയത്തില്‍ വരാനും വിദ്യാര്‍ഥികള്‍ മടിക്കുകയാണ്. അധ്യയനവര്‍ഷം പകുതി പിന്നിട്ടിട്ടും യൂനിഫോം ലഭിക്കാത്തതിനുള്ള കാരണവും ആര്‍ക്കും അറിയില്ല.
കഴിഞ്ഞ വര്‍ഷം ഫണ്ടില്ലാതിരുന്നതിനാലാണ് യൂനിഫോം നല്‍കാതിരുന്നതെന്നും ഈ വര്‍ഷം യൂനിഫോം നല്‍കാനുള്ള ഫണ്ട് അതത് ബി.ആര്‍.സികള്‍ക്ക് നല്‍കിയിട്ടുണ്ടന്നും എസ്.എസ്.എ ജില്ലാ ഓഫിസര്‍ പറയുന്നു.സര്‍ക്കാര്‍ സ്‌കൂളുകളുടെ സംരക്ഷരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഏകാധ്യാപക വിദ്യാലയങ്ങളില്‍ കുരുന്നുകളെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടാത്ത രീതിയില്‍ തട്ടിക്കൂട്ട് കായിക-കലാമേള നടത്താന്‍ പണം ചെലവഴിക്കുന്ന ബന്ധപ്പെട്ട അധികൃതരും ഈ കുരുന്നുകളെ പാടെ അവഗണിക്കുകയാണ്.
ബിജിതക്കും സൂര്യക്കും പഠിക്കാന്‍ താല്‍പര്യമുണ്ട്, പക്ഷെ അവസരം ലഭിച്ചില്ല
സുല്‍ത്താന്‍ ബത്തേരി: കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ തിരികെയെത്തിക്കാന്‍ ഓടി നടക്കുന്നവര്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം കാട്ടുനായ്ക്ക കോളനിയിലെ ബിജിതയേയും സൂര്യയേയും കാണണം.
പഠിക്കാന്‍ താല്‍പര്യമുണ്ടായിട്ടും ഇവര്‍ക്ക് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിട്ടില്ല. കോളനിയിലെ വിജയന്‍-കല്യാണി ദമ്പതികളുടെ മകളായ ബിജിത ഓടപ്പള്ളം ഹൈസ്‌കൂളില്‍ നിന്നും കോളനിയിലെ തന്നെ കുഞ്ഞന്‍-സീത ദമ്പതികളുടെ മകളായ സൂര്യ അമ്പലവയല്‍ ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമാണ് 2017-18 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി വിജയിച്ചത്. തുടര്‍ന്ന് നൂല്‍പ്പൂഴ കല്ലൂര്‍ രാജീവ് ഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ബത്തേരിയിലെ ഒരു ഗവ.സ്‌കൂള്‍ എന്നിവിടങ്ങലില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷയും നല്‍കി.എന്നാല്‍ രണ്ടിടത്തും തുടര്‍ പഠനത്തിന് അവസരം ലഭിച്ചില്ലന്നും പഠിക്കാന്‍ താല്‍പര്യമുണ്ടന്നും അവസരം ലഭിച്ചാല്‍ സ്‌കൂളില്‍ പോകുമെന്നും ബിജിതയും സൂര്യയും പറയുന്നു.
ഗോത്രവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ ജില്ലാഭരണകൂടവും ത്രിതലപഞ്ചായത്തുകളും വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമ്പോഴാണ് പത്താംതരം വിജയിച്ചിട്ടും ഈ പെണ്‍കുട്ടികള്‍ കോളനിയില്‍ വെറുതേയിരിക്കുന്നത്. ഇപ്പോഴും തങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ഈ പെണ്‍കുട്ടികള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."