പകര്‍ച്ചപ്പനി പടരുമ്പോഴും കടത്തൂരില്‍ ആരോഗ്യവകുപ്പ് കണ്ണടയ്ക്കുന്നു
കരുനാഗപ്പള്ളി: പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുമ്പോഴും തഴവ കടത്തൂര്‍ ഇരുപതാംവര്‍ഡില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ണടയ്ക്കുന്നതായി പരാതി. ചില ഉന്നതരുടെ അറിവോടെ വീടുകളില്‍ നിന്നും കക്കൂസ് മലിന്യവും തൊഴുത്തുകളിലെ മലിനജലവും വേസ്റ്റുകളും റോഡിലേക്ക് ഒഴുക്കി വിടുന്നത് പതിവാകുന്നു. വിവരം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയെടുക്കുകയോ സ്ഥലം പോലും സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലായെന്ന ആക്ഷേപവും ഉയരുകയാണ്.
രാത്രിയുടെ മറവില്‍ അറവ് മലിന്യവും വേസ്റ്റുകളും റോഡിലേക്ക് തള്ളുന്നത് നിത്യസംഭവമാണ്. ഇതുകാരണം തഴവ കടത്തൂര്‍ വാര്‍ഡ് പകര്‍ച്ചപ്പനിയുടെ വക്കിലാണ്. കുളവയല്‍ ഭാഗം വടക്കോട്ട് കിടക്കുന്ന കോണ്‍ക്രീറ്റ് റോഡിന്റെ ഇരു സൈഡുകളിലും വീടുകളിലെ ബാത്ത്‌റൂമില്‍ നിന്നു ഒഴുക്കി വിടുന്ന മലിനജലം റോഡില്‍ തളം കെട്ടി നിന്ന് കൊതുക് പെരുകുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. സമീപ പഞ്ചായത്തായ കുലശേഖരപുരത്ത് നിരവധി പേര്‍ പനിബാധിച്ച് താലൂക്കാശുപത്രി, സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. പനി ബാധിച്ച് രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതുമൂലം ജനം ഇവിടെ ഭീതിയില്‍ കഴിയുകയാണ്. ജനജീവിതം സംരക്ഷിക്കന്‍ വേണ്ട നടപടി സ്വികരിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി അരോഗ്യ വകുപ്പിനെയും പഞ്ചായത്ത് മെമ്പറേയും പ്രതിചേര്‍ത്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."