HOME
DETAILS

നഗരചത്വരം വെടിപ്പാക്കാന്‍ ഒരുങ്ങി നഗരസഭ

  
backup
November 09 2018 | 05:11 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

ആലപ്പുഴ: സാമൂഹികവിരുദ്ധരുടെ താവളമായി മാറിയ നഗരസഭയുടെ കീഴിലുള്ള നഗര ചത്വരം വെടിപ്പാക്കാന്‍ ഒരുങ്ങി അധികൃതര്‍. കാടുകയറിയ ചത്വരം വെട്ടിവെടിപ്പാക്കി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്കായി തുറന്നുക്കൊടുക്കും. കോടികള്‍ മുടക്കി നിര്‍മിച്ച നഗരചത്വരത്തില്‍ കാവലിനുപോലും ആളില്ലാതെ രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മുഖം മിനുക്കല്‍ നടപടിയുമായി രംഗത്തെത്തിയത്. വിശാലമായ നഗരചത്വരവും ഇതിനുള്ളിലെ കെട്ടിടങ്ങളും പാര്‍ക്കുമെല്ലാം ദീര്‍ഘകാലമായി ഉപയോഗിക്കാതിരുന്നതിനാല്‍ കാട് കയറി നാശോന്മുഖമാകുകയും പാര്‍ക്കിലെ ഉപകരണങ്ങളടക്കം സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ നഗരസഭാധികാരികള്‍ ചത്വരം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ആരംഭിക്കുകയായിരുന്നു. നഗരസഭാ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇന്നലെ ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളാരംഭിച്ചു. നൂറുക്കണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളും മറ്റുമാണ് ശുചീകരണത്തിനിടെ ഇവിടെനിന്ന് ലഭിച്ചത്. നഗരചത്വരം ശുചീകരിച്ച് ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാനായി കാവല്‍ക്കാരനെയും ഉടന്‍ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ഗ്രൗണ്ട് 2011ലാണ് നഗരചത്വരമായി പുനര്‍നിര്‍മിച്ചത്. രണ്ട് ഓപണ്‍ സ്റ്റേജ്, ഒരു ഓഡിറ്റോറിയം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വിശ്രമസ്ഥലം, രണ്ടു ലഘുഭക്ഷണശാലകള്‍, ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി എന്നിവ ഉള്‍പ്പെടുത്തിയാണ് നഗരചത്വരം പ്രവര്‍ത്തിച്ചുവന്നത്. തുടക്കത്തില്‍ കരാറുകാരന്റെ നേതൃത്വത്തിലായിരുന്നു നഗരചത്വരം പ്രവര്‍ത്തിച്ചുവന്നത്.
കാലക്രമേണ വാടക കുടിശികയുമായി ബന്ധപ്പെട്ട് കരാര്‍ പ്രവര്‍ത്തനം നിലച്ചു. പിന്നീട് നഗരസഭ നേരിട്ട് ചത്വരം പ്രവര്‍ത്തിപ്പിക്കുവാന്‍ ആരംഭിച്ചു. ഇതോടെ ഇവിടെ കാവല്‍ക്കാര്‍പോലും ഇല്ലാതായി. ഓപണ്‍ സ്റ്റേജിന്റെ പിന്നിലുള്ള ഗ്രീന്‍ റൂമുകള്‍, ലഘുഭക്ഷണ ശാലകള്‍ തുടങ്ങിയവയാണ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ പൂട്ടു പൊളിച്ച് ഇവര്‍ അകത്തുകടന്ന് മദ്യപാനവും മറ്റും നടത്തിവരുന്നു. കുട്ടികള്‍ക്ക് കളിക്കാനായി തയാറാക്കിയിരുന്ന വിനോദ ഉപകരണങ്ങളെല്ലാം നശിച്ചുതീരാറായ അവസ്ഥയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago