HOME
DETAILS
MAL
ഇന്ത്യക്കാരനായ അല്‍ഖാഇദ നേതാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു
backup
October 08 2019 | 18:10 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദ നേതാവ് എന്നു കരുതുന്ന അസീം ഉമര്‍ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സാംഭാല്‍ സ്വദേശിയായ അസീം ഉമര്‍ കഴിഞ്ഞമാസം യു.എസ് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.
അസീമിനൊപ്പം ഏതാനും അല്‍ഖാഇദ തീവ്രവാദികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്ചെയ്തു. 1995ലാണ് അസിം ഉമര്‍ പാകിസ്താനിലെത്തിയത്. പിന്നീട് അഫ്ഗാനിലെത്തുകയും അല്‍ഖാഇദയില്‍ അംഗമാവുകയുമായിരുന്നു. 2016ല്‍ ഇയാളെ യു.എസ് ട്രഷറി വകുപ്പ് ആഗോളഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."