ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മായാത്ത പ്രതീകം: ജോയ്‌സ് ജോര്‍ജ് എം.പി
ചെറുതോണി: ഇന്ത്യന്‍ മതേതരത്വത്തിന്റേയും മാനവ മൈത്രിയുടേയും മായാത്ത പ്രതീകമാണ് മണ്‍മറഞ്ഞ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു.
ചെറുതോണി ഇടുക്കി ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ മുസ്‌ലിം ലീഗ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ ശിഹാബ് തങ്ങളെ പോലുള്ള മഹത്‌വ്യക്തികളുടെ അസാന്നിദ്ധ്യം ഇപ്പോള്‍ രാജ്യത്ത് പ്രതിഫലിക്കുന്നതിന്റെ ഉത്കണ്ഠ അദ്ദേഹം വ്യക്തമാക്കി.
നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ നവാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ റമദാന്‍ റിലീഫ് വിതരണോദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം സംസാരിച്ചു. വിവിധ രാഷ്ട്രീയ-മത-സാമൂഹിക നേതാക്കളായ ഫാ.ജോസ് ചെമ്മരപ്പിള്ളില്‍, പി.പി നിസ്സാര്‍ ബദരി , കെ.എം മുഹമ്മദ് മൗലവി, ആന്‍സി തോമസ്, എ.പി ഉസ്മാന്‍, വിനു പി.തോമസ്, പി.എസ് അബ്ദുള്‍ ജബ്ബാര്‍, കെ.ഐ സിയാദ്, പി.എച്ച് കൊന്താലം, റ്റി.കെ നവാസ്, ഗഫൂര്‍ കട്ടപ്പന, മുഹമ്മദ് അഷറഫ്, നിസ്സാര്‍ കാഞ്ഞാര്‍, പി.എം മുഹമ്മദ്, ഇ.എം ഷാനവാസ്, കെ.പി നൗഫല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."