HOME
DETAILS
MAL
വ്യാജ കറുവപ്പട്ട: ആശുപത്രിക്കെതിരേ കേസ്
backup
August 04 2016 | 23:08 PM
കണ്ണൂര്‍: ഔഷധശാലകളില്‍ വ്യാജ കറുവപ്പട്ട ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ് കണ്ട്രോള് ആയുര്‍വേദ വിഭാഗം നടത്തിയ പരിശോധനയില്‍ തളിപ്പറമ്പിലെ ഒരു ആശുപത്രിക്കെതിരേ കേസെടുത്തതായി വിവരവകാശ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് 13 സ്ഥാപനത്തിലെ പരിശോധനയ്ക്ക് ശേഷമാണ് സ്ഥാപനത്തിനെതിരേ നടപടി സ്വീകരിച്ചതെന്ന് കറുവപ്പട്ട കര്‍ഷകനായ ലിയോണാര്‍ഡ് ജോണിന് വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടി വ്യക്തമാക്കുന്നു. മായം ചേര്‍ക്കല്‍ നിയമം അനുസരിച്ച് 10 ലക്ഷം രൂപ പിഴയും ജീവപര്യന്തം ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് കാസിയ ഉപയോഗത്തിലൂടെ നടത്തുന്നതെന്ന് ലിയോണാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."