ഇരിട്ടി സബ് രജിസ്ട്രാര്‍ ഓഫിസ് നിര്‍മാണം ആരംഭിച്ചില്ല; പ്രതിഷേധം ശക്തം
ഇരിട്ടി: ഇരിട്ടിയിലെ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാത്തതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു.
നിലവിലെ പഴകി ദ്രവിച്ച ഓഫിസ് കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഇരിട്ടി കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം ഒരു മാസം മുന്‍പ് ഇരിട്ടി വള്ളിയാടുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
കാലപ്പഴക്കത്തെ തുടര്‍ന്ന് പഴകി ദ്രവിച്ച് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് നിലവിലുള്ള പഴയ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് ഓഫിസ് വാടകക്കെട്ടിടത്തിലേക്ക് മാറ്റിത്. നിലവിലെ ഓഫിസ് പ്രവര്‍ത്തനം മൂന്നു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി ഒരു മാസം പിന്നിട്ടിട്ടും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനം പോലും നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. സബ് രജിസ്ട്രാര്‍ ഓഫിസ് മാറ്റിയെങ്കിലും ആധാരമെഴുത്തുള്‍പ്പെടെ കീഴൂരിലെ പഴയ ഓഫിസ് കെട്ടിട പരിസരത്തു തന്നെ പ്രവര്‍ത്തിക്കുന്നതുമൂലം വിവിധ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടുകാര്‍ ഉള്‍പ്രദേശത്തുള്ള വാഹന സൗകര്യമില്ലാത്ത ഓഫിസ് സ്ഥലത്തെത്താന്‍ നെട്ടോട്ടമോടുകയാണ്. ആറളം, അയ്യന്‍കുന്ന്, കീഴൂര്‍, ചാവശേരി, പായം, വിളമന എന്നീ വില്ലേജ് പരിധിയില്‍ വരുന്ന ആധാരം, ബാങ്ക് ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍ ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കീഴൂരിലെ ഉളിയില്‍ രജിസ്ട്രാര്‍ ഓഫിസിലാണ് നടക്കാറുള്ളത്.
സംസ്ഥാനത്തെ 52 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനൊപ്പം കിഫ്ബി യില്‍ ഉള്‍പ്പെടുത്തിയാണ് ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടവും പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ്, തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസ് എന്നീ രണ്ട് ഓഫിസുകളാണ് പുതുക്കിപണിയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."