HOME
DETAILS

വൈപ്പിന്‍ പൊലിസ് അതിക്രമം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: പി.സി ജോര്‍ജ്

  
backup
June 19 2017 | 18:06 PM

%e0%b4%b5%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

ആലപ്പുഴ : വൈപ്പിനില്‍ നിലനില്‍പ്പിന് വേണ്ടി സമരം ചെയ്ത പ്രദേശവാസികളെ തല്ലിചതച്ച പോലീസ് നടപടിയില്‍ സര്‍ക്കാര്‍ ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എം എല്‍ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

വികസനത്തിന്റെ പേരില്‍ ജനങ്ങളെ തല്ലിചതക്കാന്‍ ആരും അധികാരം തന്നിട്ടില്ല. ജനവികാരം മാനിച്ചുക്കൊണ്ടുളള വികസനമാണ് നാടിന് ആവശ്യം. തനിക്ക് സമരത്തോട് പൂര്‍ണ പിന്തുണയാണുളളത്. ഇന്ന് താന്‍ പുതുവൈപ്പ് സന്ദര്‍ശിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
സമരത്തിന് തീവ്രവാദ ബന്ധം ആരോപിക്കുന്നത് ഗുരതരമായ പ്രത്യാഘാതം സൃഷ്ടിക്കും. തീവ്രവാദികള്‍ക്കു കടന്നുവരാന്‍ കൂടുതല്‍ അവസരം നല്‍കലാണ് ആരോപണം വഴി സൃഷ്ടിക്കപ്പെടുന്നത്. പദ്ധതി കണ്ണൂരില്‍ നടപ്പിലാക്കാന്‍ പിണറായി തയ്യാറാണോയെന്നും പി സി ജോര്‍ജ് ചോദിച്ചു. പോലീസ് സമസ്ത മേഖലയിലും വന്‍പരാജയമാണ്. പോലീസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഉമ്മന്‍ചാണ്ടിയാണ്.
യു ഡി എഫ് സര്‍ക്കാരിന്റെ അവസാന സമയത്ത് ഇറക്കിവിട്ട പോലീസുക്കാരാണിപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന സംശയമാണ് തനിക്കുളളത്. വൈപ്പിന്‍ ഇതുവരെ അറിയപ്പെട്ടിരുന്നത് വിഷമദ്യദുരന്തത്തിന്റെ പേരിലായിരുന്നു. ഇനി ഗ്യാസ് ദുരന്തവും ഉണ്ടാക്കി ദുരന്തങ്ങളുടെ നാടാക്കിമാറ്റാനാണ് ശ്രമം. നാടുമുഴവന്‍ പനിച്ച് വിറച്ച് നില്‍ക്കുമ്പോള്‍ ആരോഗ്യമന്ത്രി പ്രസംഗിച്ചു നടക്കുകയാണ്. ഇവരെ പ്രസംഗ മന്ത്രിയാക്കണം. നഴ്‌സുമാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവര്‍ക്കും ജീവിക്കാനുളള സംവിധാനം ഒരുക്കണം. സംസ്ഥാനം ഇപ്പോള്‍ പ്യൂണ്‍മാരാണ് ഭരിക്കുന്നത്. ഈ സ്ഥതിമാറണം.മെട്രോയില്‍ ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാതിരുന്നത് ശുദ്ധ അസംബന്ധമായിരുന്നു. മോദിക്കൊപ്പം കുമ്മനം സഞ്ചരിച്ചതില്‍ കുഴപ്പമൊന്നുമില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് സന്ദര്‍ശനം നടത്തുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ഒപ്പമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എസ് ഭാസ്‌ക്കരപിളളയും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  27 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  40 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago