വിഷാദരോഗം ബാധിച്ച പാര്‍ട്ടിയാണ് സി.പി.എം: പി.എസ് ശ്രീധരന്‍പിള്ള
പയ്യന്നൂര്‍: വിഷാദ രോഗം ബാധിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും പി.എസ് ശ്രീധരന്‍പിള്ളയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് പയ്യന്നൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാറിനെതിരെയും സി.പി.എം നയത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അത് കൊണ്ടു തന്നെ തന്റെ പരാമര്‍ശനം കോടതിയലക്ഷ്യമല്ലെന്നും കോടതിയലക്ഷ്യം ചെയ്യാത്ത ഏതു സി.പി.എം നേതാവാണുള്ളതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
അതിനിടെ രഥയാത്രയ്‌ക്കെതിരേ കാലിക്കടവില്‍ ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം വിളിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എന്‍.ഡി.എയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു.
സ്വീകരണ ചടങ്ങില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി സത്യപ്രകാശ് അധ്യക്ഷനായി. തുഷാര്‍ വെള്ളാപ്പള്ളി, എം.ടി രമേശ്, സത്യപ്രകാശ്, പി.കെ കൃഷ്ണദാസ്, സി.കെ രമേശന്‍, ഗംഗാധരന്‍ തൃച്ചംബരം, ഗംഗാധരന്‍ കാളിശ്വരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."