വായന വാരാചരണത്തിന് തുടക്കമായി
ഹരിപ്പാട്:വായന ദിനത്തോടനുബന്ധിച്ച് മണ്ണാറശാല യു.പി.സ്‌കൂളില്‍ വായന ദ്വൈവാരാചരണത്തിന് തുടക്കമായി.പരിപാടിയുടെ ഭാഗമായി വിളംബര റാലി,പ്രത്യേക അസംബ്ലി,പുസ്തക പരിചയം എന്നിവ നടന്നു.
പ്രഥമ അധ്യാപകന്‍ എസ് നാഗദാസ്,പി ടി എ പ്രസിഡന്റ് ബി ആര്‍ സുദര്‍ശനന്‍.അധ്യാപകരായ എന്‍.ജയദേവന്‍.ഇ പി ബിന്ദു,പി.കെ മായ,ഗിരീഷ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ദ്വൈവാരാചരണത്തിന്റെ ഭാഗമായി കവിതാരചന,ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,പ്രശ്‌നോത്തരി,സാഹിത്യകാരന്മാരെ അറിയല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.
ചിങ്ങോലി ചൂരവിള യു.പി.സ്‌കൂളില്‍ വായനാദിനം ആചരിച്ചു. കറ്റാനം ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിമിസ്ട്രസ് ആര്‍. മായാദേവി അദ്ധ്യക്ഷയായി. മുന്‍.എം.എല്‍.എ. ടി കെ.ദേവകുമാര്‍, മുരളീധരന്‍, സുകുമാരന്‍, മിനിരാജ്, എസ്.ബാലാമണിയമ്മ എന്നിവര്‍ പ്രസംഗിച്ചു.ടി കെ ദേവകുമാര്‍ സംഭാവന ചെയ്ത പുസ്തകങ്ങള്‍ മിനി രാജും, മുരളി ഹോട്ടല്‍ ഉടമ മുരളീധരന്‍ സംഭാവന ചെയ്ത പാത്രങ്ങള്‍ സുമയ്യയും ഏറ്റുവാങ്ങി.
ആറാട്ടുപുഴ: മംഗലം ഗവ.എല്‍.പി.സ്‌കൂളില്‍ വായന വാരാചരണത്തിനു തുടക്കമായി.പരിപാടിയുടെ ഭാഗമായി വിളംബര റാലി,പ്രശ്‌നോത്തരി,കവിതാലാപനം എന്നിവ നടന്നു.ഗ്രാമപഞ്ചായത്ത് അംഗം വിദ്യാധരന്‍,എസ്.എം.സി ചെയര്‍മാന്‍ കെ.എം റോയ്പ്രഥമാധ്യാപിക സുരീനാബീഗം,അധ്യാപകരായ ഒ.സുബൈദ,ഒ.സാബിറ,എം.യു വിജയമ്മ,ബിന്ദു,പ്രശാന്ത് കുമാര്‍,എല്‍.ഷംല,നിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.എസ്.എം.സി ഭാരവാഹികള്‍,രക്ഷിതാക്കള്‍ സംബന്ധിച്ചു.വായനാവാരാചരണത്തിന്റെ ഭാഗമായി പി.എം പണിക്കര്‍ അനുസ്മരണം,സാഹിത്യകാരന്മാരെ അറിയല്‍,അമ്മ വായന,സ്‌കൂളിലേക്ക് ഒരു പുസ്തകം പദ്ധതി,വായന മത്സരം,സമാപന സംഗമം എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."