കളഞ്ഞുകിട്ടിയ ലക്ഷങ്ങളടങ്ങുന്ന ബാഗ് ഉടമയെ കണ്ടെത്തി യുവാവ് തിരികെ നല്‍കി
ചേര്‍ത്തല: രണ്ടു ലക്ഷത്തോളം രൂപ ഉള്‍ക്കൊള്ളുന്ന കളഞ്ഞുകിട്ടിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ എല്‍പ്പിച്ച് പീലിംഗ് ഷെഡ് തൊഴിലാളി മാതൃകയായി. ചേര്‍ത്തല അന്ധകാരനഴി പഴുക്കാപറമ്പ് പി.എം.ഷിബുവാണ് സത്യസന്ധമായ പ്രവര്‍ത്തിയിലൂടെ നാടിന് അഭിമാനമായത്.
കഴിഞ്ഞ രാത്രി സമീപത്തെ ക്ഷേത്രോത്സവത്തിനു പോകുമ്പോഴായിരുന്നു വെട്ടക്കല്‍അന്ധകാരനഴി റോഡരുകില്‍ നിന്നും പണമടങ്ങിയ ബാഗുലഭിച്ചത്.റോഡില്‍ ആരെയും കാണാതിരുന്നതിനാല്‍ വീട്ടിലെത്തി ബാഗു പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത് .വിലപ്പെട്ട രേഖകളും ബാഗിലുണ്ടായിരുന്നു. പണം കണ്ടതോടെ ബാഗില്‍ കണ്ട ഫോണ്‍നമ്പരില്‍ ബന്ധപെടുകയായിരുന്നു.പട്ടണക്കാട് അത്തിക്കാട് ആഞ്ഞിലിക്കാട് രാജേശ്വരന്റെ ബാഗാണ് സ്‌കൂട്ടര്‍ യാത്രക്കിടെ നഷ്ടപെട്ടത്.കൊല്ലം യുണൈറ്റഡ് ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ ജീവനക്കാരനായ രാജേശ്വരന്‍. വീടു നിര്‍മ്മാണത്തിനായി ലോണെടുത്ത തുകയാണ് ബാഗിലുണ്ടായിരുന്നത്.തുകയുമായി സഹോദരിയുടെ വീട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു നഷ്ടപെട്ടത്. വീട്ടിലെത്തിയപ്പോള്‍ ബാഗു നഷ്ടപെട്ടതറിഞ്ഞു പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
ബാഗ് റോഡില്‍നിന്നും മാറി കുറ്റികാടിനിടയിലാണു വീണിരുന്നത്. പണം നഷ്ടപെട്ട വേദനയില്‍ ഇരിക്കുമ്പോഴായിരുന്നു ഷിബുവിന്റെ വിളിയെത്തിയത്. പണം രാജേശ്വരന്റേതാണെന്നുറപ്പിച്ച് രാത്രി തന്നെ എല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."