HOME
DETAILS
MAL
വേങ്ങര സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
backup
October 09 2019 | 13:10 PM
റിയാദ്: വേങ്ങര കുറുവില്‍കുണ്ട് സ്വദേശി മുഹമ്മദ് ഷംസീര്‍ (33) ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. ഹൗസ് ഡ്രൈവറായിരുന്നു. പത്ത് മാസം മുന്‍പ് നാട്ടില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ പത്ത് 15 ദിവസം മാത്രം താമസിച്ചാണ് വീണ്ടും റിയാദിലെത്തിയത്.
പിതാവ്: ഹനീഫ. മാതാവ്: സഫിയ. ഭാര്യ: ദൗല. ഏക മകന്‍: ഐദീന്‍ ബെന്ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെയും, വേങ്ങര മണ്ഡലം കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."