കൊതുകിനെ തുരുത്താന്‍ ഫോഗിങ് തുടങ്ങി
കാക്കനാട്: പകര്‍ച്ച വ്യാധികളുടെ പിടിയിലമര്‍ന്ന തൃക്കാക്കരയില്‍ കൊതുക് നശീകരണ പ്രവര്‍ത്തനം ഊര്‍ജിമാക്കി നഗരസഭ. വാര്‍ഡുകളില്‍ ഫോഗിങ് നടപടികള്‍ക്കാണ് നഗരസഭ ആരോഗ്യ വിഭാഗം തിങ്കളാഴ്ച തുടങ്ങിയത്. മഴക്കാലം തുടങ്ങിയതോടെ നിര്‍ത്തി വെച്ചിരുന്ന കൊതു നശീകരണ പ്രവര്‍ത്തനങ്ങാളാണ് പുനരാരംഭിച്ചത്.
ഇതിനോടകം ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതോടെയാണ് നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. 50 ലിറ്റര്‍ ഡീസല്‍ സംഭരണ ശേഷിയുള്ള ഫോഗിങ് യന്ത്രം ഉപയോഗിച്ച് ഇന്നലെ അഞ്ച് വാര്‍ഡുകളില്‍ കൊതുകിനെ തുരുത്തി. മറ്റ് വാര്‍ഡുകളില്‍ വരും ദിവസങ്ങളില്‍ തുടരും.
പരിസര ശുചീകരണം നടത്തിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആദ്യം ലഘുലേഖള്‍ നല്‍കി ബോധവത്കരണം നടത്തും. തുടര്‍ന്നും പരിസര ശുചീകരണത്തില്‍ വീഴ്ച വരുത്തുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ മുനിസിപ്പല്‍ നിയമം അനുശാസിക്കുന്ന പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
ഹെല്‍ത് സ്‌ക്വാഡിന്റെ വാഹനത്തിലാണ് ഫോഗിങ് യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്. വാര്‍ഡ് തലത്തിലുള്ള ദ്രുത കര്‍മ സംഘം രൂപീകരിച്ച് കൊതുക് നശീകരണത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷബ്‌ന മെഹറലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."