HOME
DETAILS
MAL
അത്ലറ്റ് നിര്‍മല ഷെറോണ് നാല് വര്‍ഷം വിലക്ക്
backup
October 09 2019 | 17:10 PM
മൊണോക്കോ: ഉത്തേജക മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്ലറ്റ് നിര്‍മല ഷെരോണ്‍ ലോക അത്ലറ്റിക്ക് ഫെഡറേഷന് നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഇതോടെ 2017ല്‍ നേടിയ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണം താരത്തിന് നഷ്ടപ്പെട്ടു. രക്തത്തില്‍ ഡ്രേസ്റ്റനോലനോണിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ഉത്തേജക മരുന്ന് കണ്ടെത്തിയതോടെ 2016 മുതല്‍ 2018 വരെ നിര്‍മല നേടിയ എല്ലാ നേട്ടങ്ങളും റദ്ദ് ചെയ്തു. 2017ല്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ റിലേയില്‍ നേടിയ സ്വര്‍ണവും താരത്തിന് നഷ്ടമാകും. 2016 ലെ ഒളിംപികിസിലും ഇന്ത്യയെ പ്രതിനിധീകരിച്ച് താരം ഓടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."