വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടെമ്പോ വാനിന്റെ ടയര്‍ പൊട്ടി; അപകടം ഒഴിവായത് വേഗത കുറവായതിനാല്‍
ചാവക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടെമ്പോ വാനിന്റെ ടയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടി. റോഡിലെ വളവില്‍ വാഹനത്തിനു വേഗത കുറവായതിനാലാണ് അപകടം ഒഴിവായത്. ഇന്നലെ വൈകിട്ട് ചാവക്കാട് ആശുപത്രി റോഡ് ജങ്ഷനിലായിരുന്നു അപകടം. വാഹനത്തിന്റെ പിറകുവശത്തെ ടയറാണ് പൊട്ടിയത്.
ശബ്ദത്തോടൊപ്പം മണ്ണും പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങി. ഇതോടെ പരിഭ്രാന്തരായ ടെമ്പോയിലുണ്ടണ്ടായിരുന്ന കുട്ടികളെ മൂന്നു ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ശാന്തരാക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ ടെമ്പോയില്‍ നിന്നിറക്കി. അരമണിക്കൂറിലധികം സമയമെടുത്ത് പുതിയ ടയര്‍ ഘടിപ്പിച്ച ശേഷമാണ് കുട്ടികളുമായി ടെംമ്പോ പുറപ്പെട്ടത്.
വാഹനം അപകടത്തില്‍പ്പെട്ട വിവരം സ്‌കൂള്‍ അധികൃതരെയോ രക്ഷിതാക്കളെയോ അറിയിക്കാന്‍ ജീവനക്കാര്‍ തയാറായില്ല. ഇതിനിടെ വിവരമറിഞ്ഞ് എ.എസ്.ഐ അനില്‍മാത്യുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തിയിരന്നു. ടെമ്പോ പഴക്കം ചെന്നതാണെന്നും ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."