HOME
DETAILS

ഇന്ത്യക്കും എഫ് 16 വിമാനങ്ങള്‍

  
backup
June 19 2017 | 19:06 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-16-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d

പാരിസ്: ഇന്ത്യയില്‍ പുതിയ എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള കരാറില്‍ അമേരിക്കന്‍ വ്യോമ/ പ്രതിരോധ നിര്‍മാണ കമ്പനിയായ ലാക്ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റയുമായി കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ വ്യോമസേനക്ക് നിലവില്‍ സ്വന്തമായുള്ള പഴയ യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് പുതിയ വിമാനങ്ങള്‍. പാരിസില്‍ നടന്ന വ്യോമപ്രകടനത്തില്‍ വച്ചാണ് ഇരു കമ്പനികളും കരാര്‍ പ്രഖ്യാപിച്ചത്. വിദേശ വ്യവസായികള്‍ ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ വച്ചുതന്നെ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കണം എന്ന മോദി സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ലാക്ഹീഡ് മാര്‍ട്ടിന്‍ ടെക്‌സസ്സിലെ ഫോര്‍ട്‌വര്‍ത്തിലുള്ള പ്ലാന്റ് ടാറ്റയുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്.

മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ നയവും അമേരിക്കന്‍ കമ്പനികള്‍ പുറംരാജ്യങ്ങള്‍ക്കു പകരം അമേരിക്കയില്‍ തന്നെ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കണം എന്ന ട്രംപിന്റെ അമേരിക്ക ഫസ്റ്റ് ക്യാംപയ്‌നും തമ്മിലുള്ള വൈരുധ്യം ഈ കരാറിനെ ബാധിക്കില്ലെന്നാണ് ഇരുകൂട്ടരും പറയുന്നത്. എഫ് 16 വിമാങ്ങളുടെ ഉത്പാദനം ഇന്ത്യയില്‍ തുടങ്ങുന്നതു വഴി വിമാനങ്ങളുടെ വിതരണാര്‍ഥം ആമേരിക്കയിലും ഉത്പാദനാര്‍ഥം ഇന്ത്യയിലും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. മാത്രമല്ല സമഗ്രമായ യുദ്ധവിമാന ഉത്പാദന- വിതരണ മേഖലയില്‍ പ്രധാന സ്ഥാനം ഇന്ത്യയ്ക്ക് നേടാനും സാധിക്കും എന്നാണ് ഇരുവിഭാഗവും പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago