ഗര്‍ഭകാലയളവില്‍ പനിയെ സൂക്ഷിക്കുക
കൊച്ചി: ഗര്‍ഭകാലയളവില്‍ പനിയെ സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഒരു ഗര്‍ഭിണി പനിബാധയെ തുടര്‍ന്നു മരണപ്പെട്ടിരുന്നു.
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മരണകാരണം എച്ച്1. എന്‍1 പനിയാണോ എന്നു സംശയിക്കുന്നതിനാല്‍ സ്ഥിരീകരണത്തിനായി സാമ്പിള്‍ ശേഖരിച്ചു മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിടൂട്ടിലയച്ചിട്ടുണ്ട്. എച്ച്1 എന്‍1 പനിക്ക് സാധാരണ ജലദോഷപ്പനിയുടെ അതേ ലക്ഷണങ്ങള്‍ തന്നെയാണുള്ളത്. ഏതാനും ദിവസത്തെ വിശ്രമമവും പോഷകസമൃദ്ധമായ ആഹാരം, ചൂട് പാനീയങ്ങള്‍, തുടങ്ങിയവ കൊണ്ട് തന്നെ മാറാവുന്ന രോഗമാണ്. എങ്കിലും ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, വൃക്കസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹരോഗികള്‍ മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍, എന്നിവരില്‍ എച്ച് 1 എന്‍ 1 പനി ഗുരുതരമാകാനിടയുണ്ട്.
ഗര്‍ഭകാലയളവിലുണ്ടാകുന്ന പനി, ജലദോഷം, തുടങ്ങിയ സാധാരണ രോഗലക്ഷണങ്ങള്‍ പോലും എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങളായതിനാല്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രാരംഭഘട്ടത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം ഗുരുതരമാകാതിരിക്കുവാന്‍ സാധിക്കുന്നതാണ്.. രോഗത്തിനെതിരെയുള്ള ഫലപ്രദമായ മരുന്ന് 'ഒസില്‍ട്ടാമിവിര്‍' എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."