HOME
DETAILS

പനി പടരുന്നു; ഈ മാസം ചികിത്സ തേടിയത് 15120 പേര്‍

  
backup
June 19 2017 | 19:06 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4

കൊച്ചി: ജില്ലയില്‍ പനി ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നു. ഈ മാസം പനി പിടിച്ചു ചികിത്സ തേടിയത് 15120 പേരാണ്. ഡെങ്കിയും എലിപ്പനിയും ചിക്കുന്‍ഗുനിയയും മലേറിയയുമെല്ലാം ബാധിച്ചവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുകയാണ്. 

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ പനി ബാധിച്ചത് 78200 പേര്‍ക്കാണ്. ഇതുവരെ ഡങ്കി ബാധിച്ചത് 1208 പേര്‍ക്കും. എച്ച്.വണ്‍, എന്‍.വണ്‍ ബാധിച്ചു അഞ്ചു പേര്‍ മരിച്ചു. ഡിഫ്തീരിയ ബാധിച്ചു ഒരാള്‍ മരിച്ചു. 44 പേര്‍ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. എട്ടുപേരുടെ രോഗം സ്ഥിരീകരിച്ചു. 160 പേര്‍ക്ക് ഡെങ്കി രോഗം കണ്ടെത്തി.
ഈ മാസം മാത്രം 423 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 66 പേരില്‍ ഡെങ്കി കണ്ടെത്തി. 325 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 14 പേര്‍ക്ക് ഹെപ്പൈറ്റിസ് ബിയും ബാധിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയില്‍ 16 പേര്‍ക്ക് മലേറിയ കണ്ടെത്തി. 119 പേര്‍ എലിപ്പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തി. 51 പേരുടെ രോഗം സ്ഥിരീകരിച്ചു.
ഈ മാസം 16 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയത്. നാലു പേരില്‍ എലിപ്പനി സ്ഥിരീകരിച്ചു. 17 പേര്‍ക്ക് മുണ്ടിനീരും 760 പേര്‍ക്ക് ചിക്കന്‍പോക്‌സും പിടിച്ചു. 14 പേര്‍ക്ക് അഞ്ചാംപനിയും ബാധിച്ചു. പകര്‍ച്ചപ്പനിക്കൊപ്പം ജില്ലയെ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് തെരുവുനായ ശല്യം. ഈ വര്‍ഷം ജില്ലയില്‍ 2818 പേര്‍ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഈ മാസം 247 പേര്‍ക്ക് തെരുവു നായകളുടെ കടിയേറ്റു.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ കൊച്ചി നഗരത്തിലടക്കം പൂര്‍ത്തീകരിക്കാത്തതും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്തതും കൊതുകു പെരുകിയതും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ ഇടയാക്കി.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago