മുന്നറിയിപ്പില്ലാതെ പുറത്താക്കി; അധ്യാപികമാര്‍ അനിശ്ചിതകാല സമരം തുടങ്ങി
മീനങ്ങാടി: ഗവണ്മെന്റ് എല്‍.പി.സ്കൂളില്‍ നിന്ന് മുന്നറിയിപ്പില്ലാതെ പുറത്താക്കിയ അധ്യാപികമാര്‍ സ്കൂളിന് സമീപം സത്യാഗ്രഹം ആരംഭിച്ചു.
ആന്സിന്റു സെബാസ്റ്റ്യന്‍, ഷേര്‍ലി ജോസഫ്, ഫസീല എന്നീ അധ്യാപികമാരാണ് സത്യഗ്രഹ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ ജോലിക്കെത്തിയ മൂന്ന് പേരെയും പിരിച്ച് വിട്ടതായും നിലവിലെ ഒഴിവിലേക്ക് പുതിയ ആളുകളെ കണ്ടെത്തിയിട്ടുമുണ്ടെന്നാണ് ഇവര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഈ മാസം ഒന്‍പതാം തിയതി നടന്ന ഇന്റര്‍വ്യൂ അധിക നിയമന ഒഴിവിലേക്കുള്ള ഇന്റര്‍വ്യു ആണെന്നാണ് അധികൃതര്‍ തങ്ങളോട് പറഞ്ഞതെന്നും ജോലിസില് നിന്ന് പിരിച്ച് വിട്ടതായ സൂചനയോ ബന്ധപ്പെട്ട രേഖയോ നല്‍കിയില്ലെന്നും പുറത്താക്കപ്പെട്ട അധ്യാപികമാര്ര് പറയുന്നു.
മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്ന തങ്ങളെ കാരണമില്ലാതെ പുറത്താക്കിയ ബന്ധപ്പെട്ടവരുടെ തീരുമാനം പുന:പരിശോധിച്ച് തങ്ങളെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായാണ് അധ്യാപകര്‍ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."