HOME
DETAILS

ജലസ്രോതസുകളുടെ കൈയേറ്റം തടയണം: നിയമസഭാ പരിസ്ഥിതി സമിതി

  
backup
November 09 2018 | 06:11 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1

തൃശൂര്‍: ജില്ലയില്‍ പുഴയടക്കമുള്ള ജലസ്രോതസുകളുടെ കൈയേറ്റം തടയണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലുണ്ടായ പരിസ്ഥിതി നാശനഷ്ടങ്ങളെ ശാസ്ത്രീയമായി പഠിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സമിതി കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുഴയടക്കം കുളം, തോട്, കനാല്‍ എന്നിവ കൈയേറുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതു തള്ളിക്കളയാനാകില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. നിയമപരമായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. പ്രളയത്തിനു ശേഷം പരിസ്ഥിതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അതിലൂടെ എങ്ങനെ പരിസ്ഥിതി അറിവ് സമ്പാദിക്കാനാകുമെന്ന് ചിന്തിക്കണമെന്നും നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളം, പ്രകൃതിമൂലമുള്ള ആപത്തുകള്‍ എന്നിവയെ കരുതിയിരിക്കേണ്ടതുണ്ട്. അതിനനുസരിച്ചു പഠിക്കുകയും അവബോധം സൃഷ്ടിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സമിതി അംഗങ്ങളായ അനില്‍ അക്കര, കെ. ബാബു, കെ.വി വിജയദാസ്, എം. വിന്‍സെന്റ് എന്നീ എം.എല്‍.എമാരും സംഘത്തിലുണ്ടായിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ബി.ഡി ദേവസി എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി.വി അനുപമ, സബ് കലക്ടര്‍ ഡോ. രേണുരാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു. പരിസ്ഥിതി സമിതി നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. പുഴയടക്കമുള്ള ജലസ്രോതസുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മദ്യക്കുപ്പി അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണം. പ്രളയത്തില്‍ വെള്ളക്കെട്ടുണ്ടായ താമസസ്ഥലങ്ങളില്‍ നിന്ന് മുകള്‍ മണ്ണായ കളിമണ്ണെടുത്ത് പരമ്പരാഗത തൊഴിലായ മണ്‍പാത്ര നിര്‍മാണത്തിനായി ഉപയോഗിക്കാനുള്ള പദ്ധതി തയാറാക്കണം. ജില്ലയില്‍ പ്രളയമുണ്ടാകാനുള്ള സാധ്യത കണ്ട് മഴ സൗഹൃദ റോഡുകള്‍ നിര്‍മിക്കണം. നിലനില്‍ക്കുന്ന പരിസ്ഥിതിയെ അതേപടി നിലനിര്‍ത്തി ടുറിസ്റ്റുകളെ ആകര്‍ഷിപ്പിക്കുന്ന ടൂറിസം പാക്കേജുകള്‍ രൂപപ്പെടുത്തണം.ജനകീയ ടൂറിസം പദ്ധതികളുടെ ഭാഗമായി വീടുവീടാന്തരം വ്യത്യസ്ത ചെടികള്‍ വച്ചുപിടിപ്പിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ അക്കേഷ്യ, യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിക്കാതെ മുള, രാമച്ചം പോലുള്ള സസ്യങ്ങള്‍ വച്ചുപിടിപ്പിക്കണം. ജലക്ഷാമം രൂക്ഷമായ ഇടങ്ങളിലേക്ക് ക്വാറികളില്‍ നിന്നുപോലും വെള്ളം സംഭരിച്ച് എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ കുഴല്‍കിണറുകള്‍ കുഴിക്കുന്നത് തടയാനുള്ള കര്‍ശന നടപടിയെടുക്കണം. പ്രളയത്തെ മറികടക്കുന്ന രീതിയില്‍ കൃഷി നശിക്കാത്ത തരത്തിലുള്ള ഘടന തയാറാക്കണം. ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് വീട്ടിലെത്തുന്നവര്‍ക്ക് രണ്ടു വര്‍ഷത്തോളം മാനസിക ചികിത്സ നല്‍കണം. മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കാന്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago